Tag: Education Department

തലശ്ശേരി ബ്രണ്ണന്‍കോളേജ്

പഠിച്ച കലാലയത്തില്‍ അതിഥിയായി എത്തുക എന്നത് സമ്മിശ്ര വികാരങ്ങളാണു മനസ്സിലുണര്‍ത്തുക. എന്തായാലും പഴയ
കാലത്തെക്കുറിച്ചുള്ള ഒരുപാട് ഓര്‍മകള്‍ അതു മനസ്സിലേക്കു കൊണ്ടുവരും. പഠിപ്പിന്‍റെ, സമരത്തിന്‍റെ, സാംസ്കാരിക പ്രവര്‍ത്തനത്തിന്‍റെ ഒക്കെ ഓര്‍മയാണ്. അതുകൊണ്ടുതന്നെ അഭിമാനമുഹൂര്‍ത്തം എന്ന നിലയില്‍ ചേര്‍ത്തുവച്ചാണ് ഈ വേദിയില്‍ ഞാന്‍ ഈ സന്ദര്‍ഭത്തെ മനസ്സിനോടു ചേര്‍ത്തുവെക്കുകയാണ്. ജീവിതത്തിലെ അത്യപൂര്‍വമായ ചില വിലപ്പെട്ട മുഹൂര്‍ത്തങ്ങളിലൊന്നാണ് എനിക്ക് ഇത് എന്ന് ആമുഖമായി തന്നെ അറിയിക്കട്ടെ. (more…)

സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം

വിദ്യാഭ്യാസം എന്നത് സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയര്‍ച്ചക്കും ആധാരമായ അറിവുകളും കഴിവുകളും മൂല്യങ്ങളും നല്‍കുന്നത് വിദ്യഭ്യാസമാണ്. അതിനാല്‍ വിദ്യാഭ്യാസരംഗത്ത് തുല്യനീതി ഉറപ്പുവരുത്തേണ്ടതു അനിവാര്യവുമാണ്. ഈ കാഴ്ചപ്പാടാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനു സര്‍ക്കാരിനു പ്രേരണയായത്.

സാമൂഹ്യനീതിക്കു വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ വിദ്യാഭ്യാസം പടര്‍ന്നു പന്തലിച്ചത് എന്നു നാം തിരിച്ചറിയണം. ഈ സമരങ്ങളുടെ ഫലമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികള്‍ക്കും സ്കൂള്‍ പ്രവേശനം സാധ്യമായി. അവരെ കൊഴിഞ്ഞുപോകാതെ വിദ്യാഭ്യാസത്തില്‍ നിലനിര്‍ത്താനുള്ള പ്രോത്സാഹന പരിപാടികള്‍ പലതുമുണ്ടായി. അതുവഴി വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിനാകെ അഭിമാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞു. (more…)

സ്കൂള്‍ കലോത്സവം 2017

നിങ്ങളേവരുടേയും അനുവാദത്തോടെ 57-മത് സ്കൂള്‍ കലോല്‍സവം ഞാന്‍ ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി ഇരുന്നൂറ്റിയന്‍പതോളം ഇനങ്ങളില്‍ പന്ത്രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇവിടെ മത്സരിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. സ്കൂള്‍, സബ് ജില്ല, റവന്യൂജില്ലാതലങ്ങളിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിജയം വരിച്ചവരാണ് ഇവിടെ മാറ്റുരയ്ക്കുന്നത്.

വിവിധങ്ങളായ കലാ സാഹിത്യ ഇനങ്ങളില്‍ മിടുക്കു തെളിയിച്ച് ഇവിടെയത്തിയ പ്രതിഭകളെ അഭിനന്ദിക്കുവാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. എല്ലാവര്‍ക്കും മികച്ച പ്രകടനം നടത്തുവാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു. (more…)