Tag: Government Departments

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി പരിശോധിക്കണം

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി പരിശോധിക്കപ്പെടണമെന്ന് വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2016-17 ല്‍ ആരംഭിച്ചതും പൂര്‍ത്തിയാകാത്തതുമായ ഇത്തരം പദ്ധതികളുടെ പട്ടിക ചീഫ് സെക്രട്ടറിക്കു നല്‍കും. ഓരോ വകുപ്പും അവരുടെ കീഴിലെ പദ്ധതികള്‍ പട്ടിക പ്രകാരം പരിശോധിച്ച് പ്രവൃത്തികള്‍ എന്നേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വിലയിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി അവലോകനം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എത്ര മൂലധന പദ്ധതികളാണ് (നിര്‍മാണ പ്രവൃത്തികള്‍) വകുപ്പില്‍ ബാക്കിയുള്ളത്, ഇതില്‍ 2017-18 ലെ ആദ്യ ക്വാര്‍ട്ടറില്‍ പൂര്‍ത്തിയാക്കാവുന്നവ എത്ര, മൂന്നാമത്തെയും അവസാനത്തെയും ക്വാര്‍ട്ടറുകളില്‍ പൂര്‍ത്തിയാവുന്നവ, 2018 മാര്‍ച്ചില്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികള്‍ ഏവ, ഇവ തുടരണമോ എന്നിവ സംബന്ധിച്ച് മെയ്മാസത്തിലെ ആദ്യ അവലോകനയോഗത്തില്‍ ഓരോ വകുപ്പും വ്യക്തമാക്കണം. ഇത്തരത്തില്‍ വകുപ്പുകള്‍ നടത്തുന്ന പുരോഗതി അവലോകനം മാസംതോറും ചീഫ് സെക്രട്ടറി നടത്തുന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ സൂക്ഷ്മമായി വിലയിരുത്തുകയും വേണം. (more…)

ഇ-ഗവേണന്‍സ് അവാര്‍ഡുകളും വിതരണം ചെയ്തു

നൂതന ആശയാവിഷ്‌കാരത്തിനുള്ള അവാര്‍ഡുകളും ഇ-ഗവേണന്‍സ് അവാര്‍ഡുകളും വിതരണം ചെയ്തു വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാസേവനങ്ങളും വരുംവര്‍ഷങ്ങളില്‍ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് പൗരന്‍മാരിലെത്തിക്കും. 2015ലെ പൊതുസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡുകളും 2014-15ലെ സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡുകളും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവരുടേയും കൈയിലുള്ള മൊബൈല്‍ ഫോണ്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. വലിയതോതില്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവസരമാണ് ലഭ്യമാകുന്നത്. എന്നിരുന്നാലും, അടിസ്ഥാനപരമായ ഭരണനിര്‍വഹണ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. (more…)