Tag: government school

മന്ത്രിസഭാ തീരുമാനങ്ങള്‍   31/01/2018

1. സംസ്ഥാനത്തെ അഞ്ചു പദ്ധതികളുടെ നടത്തിപ്പിന് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളില്‍നിന്ന് ഒഴിവ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ പുത്തൂര്‍ വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, മലപ്പുറം ജില്ലയിലെ കോഡൂര്‍ വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് വില്ലേജില്‍ ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്പാദിപ്പിക്കുന്ന പദ്ധതി, തിരുവനന്തപുരം ജില്ലയിലെ ആറ്റിപ്ര വില്ലേജില്‍ ടെക്നോപാര്‍ക്‍ എന്നീ പദ്ധതികള്‍ക്കാണ് 2017ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ഓര്‍ഡിനന്‍സ് പത്താം വകുപ്പ് പ്രകാരം നെല്‍വയല്‍ തരം മാറ്റുന്നതിന് ഇളവ് നല്‍കുന്നത്. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം ഉചിതമായ ജലസംരക്ഷണ നടപടികള്‍ സ്വീകരിച്ചുകൊണ്ടാവണം ഭൂമി പരിവര്‍ത്തനം ചെയ്യേണ്ടത്. ഇളവ് അനുവദിക്കപ്പെടുന്ന ഭൂമിയുടെ വിസ്തീര്‍ണം 20.2 ആറില്‍ കൂടുതലാണെങ്കില്‍ അതിന്റെ പത്ത് ശതമാനം ജലസംരക്ഷണത്തിന് നീക്കിവെക്കേണ്ടതാണ്. (more…)

കലാ-സാംസ്‌കാരിക പാര്‍ക്ക് അനുവദിച്ചു

മലയിന്‍കീഴിലെ വിവിധതരം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമുച്ചയത്തില്‍ കലാ-സാംസ്‌കാരിക പാര്‍ക്ക് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. മാധവകവി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബോയ്‌സ് സ്‌കൂള്‍, ഐ.ടി.െഎ തുടങ്ങി ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടം പ്രത്യേക വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിക്കണമെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗത പ്രസംഗത്തില്‍ ഐ.ബി. സതീഷ് എം.എല്‍.എ അഭ്യര്‍ഥിച്ചിരുന്നു. (more…)

സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം

വിദ്യാഭ്യാസം എന്നത് സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയര്‍ച്ചക്കും ആധാരമായ അറിവുകളും കഴിവുകളും മൂല്യങ്ങളും നല്‍കുന്നത് വിദ്യഭ്യാസമാണ്. അതിനാല്‍ വിദ്യാഭ്യാസരംഗത്ത് തുല്യനീതി ഉറപ്പുവരുത്തേണ്ടതു അനിവാര്യവുമാണ്. ഈ കാഴ്ചപ്പാടാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനു സര്‍ക്കാരിനു പ്രേരണയായത്.

സാമൂഹ്യനീതിക്കു വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ വിദ്യാഭ്യാസം പടര്‍ന്നു പന്തലിച്ചത് എന്നു നാം തിരിച്ചറിയണം. ഈ സമരങ്ങളുടെ ഫലമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികള്‍ക്കും സ്കൂള്‍ പ്രവേശനം സാധ്യമായി. അവരെ കൊഴിഞ്ഞുപോകാതെ വിദ്യാഭ്യാസത്തില്‍ നിലനിര്‍ത്താനുള്ള പ്രോത്സാഹന പരിപാടികള്‍ പലതുമുണ്ടായി. അതുവഴി വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിനാകെ അഭിമാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 11/01/2017

1. തൃശ്ശൂര്‍ പാമ്പാടി നെഹ്രുകോളേജ് വിദ്യാർത്ഥിയായിരിക്കെ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2. ആഭ്യന്തരവകുപ്പില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർമാരുടെ 400 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.

3. കേരള പിറവിക്കുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60-ാം വാർഷികം ആഘോഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമർപ്പിക്കാന്‍ വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ കണ്‍വീനറായി ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എ.കെ. ബാലന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, അഡ്വ. മാത്യു റ്റി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവർ സമിതി അംഗങ്ങളാണ്. (more…)