Tag: GST

സംസ്ഥാനത്തിന്റെ പൊതുവായ അഭിവൃദ്ധിക്ക് തൊഴിലാളി സമൂഹം സര്‍ക്കാരുമായി ഒന്നിച്ചു നീങ്ങണം

സംസ്ഥാനത്തിന്റെ പൊതുവായ അഭിവൃദ്ധിക്കും വ്യാവസായിക നന്മയ്ക്കും തൊഴില്‍മേഖല ശക്തിപ്പെടുത്തുന്നതിനുമായി തൊഴിലാളി സമൂഹം സര്‍ക്കാരുമായി ഒന്നിച്ചു നീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   09/05/2018

കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരട് നയത്തിലെ റബ്ബര്‍ ക്ലസ്റ്ററില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണുര്‍ ജില്ലകളെയും വാഴപ്പഴം ക്ലസ്റ്ററില്‍ തൃശ്ശുര്‍, വയനാട്, തിരുവനന്തപുരം ജില്ലകളെയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍  04/10/2017

1. വ്യാപാരികള്‍ അമിതലാഭമെടുക്കുന്നത് തടയാന്‍ സംവിധാനം വേണമെന്ന് കേരളം

ജിഎസ്‌റ്റിയുടെ മറവില്‍ കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്‌റ്റി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജിഎസ്‌റ്റിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ്‌വേറിന്റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത്.

വ്യാപാരികള്‍ക്ക് നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വേര്‍ ഉണ്ടാക്കുന്നതിന് ഗുഡ്സ് ആന്‍ഡ് സര്‍വീസസ് റ്റാക്സ് നെറ്റ്‌വര്‍ക്‍ (ജിഎസ്‌റ്റിഎന്‍) എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചിട്ടുളളത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടത് ജിഎസ്‌റ്റിഎന്‍ ആണ്. (more…)

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 12/07/2017

1. ഏഷ്യന്‍ അത്‌ലെറ്റിക്‍ മീറ്റില്‍ മെഡല്‍ നേടിയവര്‍ക്ക് പാരിതോഷികം. ജൂലൈ 6 മുതല്‍ 9 വരെ ഭൂവനേശ്വറില്‍ നടന്ന ഇരുപത്തിരണ്ടാമത് ഏഷ്യന്‍ അത്‌ലെറ്റിക്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനമായി കാഷ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്ക് പത്ത് ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് ഏഴ് ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കും. ടീമിനത്തില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് 3.5 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 2.5 ലക്ഷം രൂപയും അനുവദിക്കാന്‍ തീരുമാനിച്ചു.

2. മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്ത് അധ്യാപകരുടെ തസ്തികകള്‍ സൃഷ്ടിക്കും.

3. കൊയിലാണ്ടി എസ്.എ.ആര്‍.ബി.റ്റി.എം. സര്‍ക്കാര്‍ കോളേജില്‍ ഫിസിക്സ് ലാബില്‍ മൂന്ന് അറ്റന്‍ഡര്‍ തസ്തികകള്‍ സൃഷ്ടിക്കും.

4. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുളള സംസ്ഥാന കമ്മീഷനില്‍ മുപ്പത് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. (more…)

എം.പി.മാരുമായി കൂടിക്കാഴ്ച നടത്തി

ജി.എസ്.ടി നിലവില്‍ വന്നശേഷം സാധനങ്ങള്‍ക്ക് കച്ചവടക്കാര്‍ വിലകൂട്ടി വില്‍ക്കുന്ന പ്രവണത വ്യാപകമാണെന്നും ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ എം.പി.മാരോട് പറഞ്ഞു.

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പി.മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന തലത്തില്‍ പരിശോധന സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ജിഎസ്ടിയുടെ മറവിലുളള വിലക്കയറ്റം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. പരാതി സ്വീകരിക്കുന്നതിന് സംവിധാനം ഏര്‍പ്പാടാക്കി. നിലവിലുളള ജിഎസ്ടി നിരക്കും മുന്‍പുളള നികുതി നിരക്കും കേന്ദ്രസര്‍ക്കാര്‍ തന്നെ പ്രസിദ്ധപ്പെടുത്തണം. (more…)

Letter to Union Minister of Finance

Dear Arun Jaitleyji,

I am happy to understand that the GST amendment bill has been passed by Lok Sabha though the process of amendment has taken more than 5 years. Kerala State has been one of the forerunners in supporting the constitutional amendment for the introduction of GST in the country for equitable distribution of revenue to Kerala. Kerala has been spending huge amount of its revenue on Health, Education, and Infrastructure. As social indicators prove, it tops in the list as far as its achievement within the country among all States. (more…)