രാജ്യത്തിന്റെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്ക്കും എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.
സ്വാതന്ത്ര്യം തീര്‍ച്ചയായും ആഘോഷിക്കപ്പെടാനുള്ളതു തന്നെയാണ്. ആഹ്ലാദാഭിമാനങ്ങളോടെ തന്നെയാണ് ഓരോ സ്വാതന്ത്ര്യദിനവും കടന്നുവരുന്നത്. അത് അങ്ങനെ തന്നെയാണ് ആവേണ്ടതും. എന്നാല്‍, ഈ സ്വാതന്ത്ര്യദിന ഘട്ടത്തില്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഒരു സങ്കടം കൂടി പടരുന്നുണ്ട് എന്നത് പറയാതിരിക്കാന്‍ വയ്യ. എഴുപതില്‍ പരം പിഞ്ചുകുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചു എന്നത് ഏത് പൗരനെയാണ് സങ്കടപ്പെടുത്താതിരിക്കുന്നത്. നഷ്ടം നഷ്ടം തന്നെയാണ്. ഒരു വിധത്തിലും തിരിച്ചുപിടിക്കാനാവാത്ത നന്മയുടെ നഷ്ടം. ആ കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാവട്ടെ നമ്മുടെ സ്വാതന്ത്ര്യ ദിനാചരണം. (more…)