ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞുവോ എന്ന പരിശോധന സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഓരോരുത്തരും നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയുമാണ് നമ്മുടെ രാഷ്ട്രത്തിന്റെ ശക്തിസ്രോതസ്സ്. മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കൂ എന്ന ചിന്ത ജനങ്ങളിലാകെ ഉണര്‍ത്താന്‍ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കട്ടെ. (more…)
Tag: independence day
Independence Day Wishes
Independence Day is an occasion for us to rededicate ourselves to realize our constitutional values of independence, democracy, secularism and socialism. These are times when foreign imperial and domestic communal forces are making attempts to disrupt our nations integrity and our peoples unity. This is also an opportunity for us to be alert against such efforts. On this occasion, let Kerala and all of India pledge to work together for our countrys progress. Independence Day greetings to all.
ദൂഷ്ടതകളോട് എതിരിട്ട് സ്വാതന്ത്ര്യം സംരക്ഷിക്കണം
വര്‍ഗീയത മുതല്‍ ഭീകര പ്രവര്‍ത്തനം വരെയുള്ള ദൂഷ്ടതകളോട് എതിരിട്ട് സ്വാതന്ത്യത്തെ പരിരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)
Independence Day
Independence Day Celebration on 15 August 2016
സ്വാതന്ത്ര്യദിന പ്രസംഗം (റേഡിയോ, റ്റിവി) -15/08/2016
സ്വാതന്ത്ര്യദിന പ്രസംഗം
സ്വാതന്ത്ര്യദിനാഘോഷം
ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനാഘോഷം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് സെറിമോണിയല്‍ പരേഡ്, ദേശീയഗാനാലാപനം പോലീസ്, പാരാമിലിറ്ററി ഫോഴ്സ്, സൈനിക് സ്കൂള്‍, മൗണ്ടഡ് പോലീസ്, എന്‍.സി.സി, സ്കൗട്ട് എന്നീ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ എന്നിവയ്ക്കു ശേഷം മുഖ്യമന്ത്രി ദിനാഘോഷപ്രസംഗം നടത്തും. ചടങ്ങില്‍ മുഖ്യമന്ത്രി മെഡലുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് സ്കൂള്‍ കുട്ടികള്‍ ദേശഭക്തി ഗാനം ആലപിക്കും. ജില്ലാതലത്തിലുളള സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ചുമതലയുളള മന്ത്രി ദേശീയ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന പ്രസംഗം നടത്തുകയും ചെയ്യും. ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് ആസ്ഥാനങ്ങള്‍, പബ്ലിക് ഓഫീസുകള്‍, സ്കൂളുകള്‍, കോളേജുകള്‍, ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവടങ്ങളിലും ദിനാഘോഷം സംഘടിപ്പിക്കും.