പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന കാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങളുടെ ഭീഷണി വൈദ്യശാസ്ത്ര സമൂഹവും പൊതുസമൂഹവും സര്‍ക്കാരും എല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലേ ഫലപ്രദമായി നേരിടാനാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാന്‍സര്‍ വ്യാപനം വര്‍ധിക്കുന്നു എന്നതാണ് വസ്തുത. റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ തന്നെ പ്രതിവര്‍ഷം 55,000 പുതിയ രോഗികള്‍ രജിസ്റ്റര്‍ ചെയ്യുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങള്‍ക്ക് ഗുണകരമായ പങ്കു വഹിക്കാനാകുമെന്നും മുഖ്യമന്ത്രി
പറഞ്ഞു. റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ഇന്‍ഫോസിസ് ചെയര്‍ രൂപീകരിക്കുന്നതിന് ഇന്‍ഫോസിസ് ഫൗണ്ടേഷന് നല്കുന്ന 5.25 കോടിയുടെ എന്‍ഡോവ്മെന്റ് ഫണ്ട് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഫണ്ട് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് മുഖ്യമന്ത്രിക്ക് കൈമാറി. (more…)