Tag: internet

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതില്‍ കേരളം മുന്‍നിരയില്‍

ഹഡില്‍ കേരള’ ഉദ്ഘാടനം ചെയ്തു

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതില്‍ കേരളം രാജ്യത്ത് മുന്‍നിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ട് അപ്പുകളും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന ‘ഹഡില്‍-കേരള’ ദ്വിദിന സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സ്റ്റാര്‍ട്ട് അപ്പ് ഭൂപടത്തില്‍ കേരളത്തിന് പ്രമുഖസ്ഥാനം നേടിയെടുക്കാനായി സര്‍ക്കാര്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സജീവമായ പ്രവര്‍ത്തങ്ങള്‍ നടത്തുകയാണ്. വിനോദസഞ്ചാരികളുടെ മുന്‍നിര ആകര്‍ഷണകേന്ദ്രമെന്ന ഖ്യാതിയായിരുന്നു സംസ്ഥാനത്തിന് മുമ്പുണ്ടായിരുന്നത്. (more…)

സൈബര്‍ പാര്‍ക്ക് ഉദ്ഘാടനം

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് മലബാറിന്‍റെ മുന്നേറ്റത്തിന് അടിത്തറയിടുന്ന പ്രധാന പദ്ധതിക്കാണ് ഇന്ന് നാം ഇവിടെ തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യ കെട്ടിട സമുച്ചയം അഭിമാനത്തോടെ നാടിന് സമര്‍പ്പിക്കുകയാണ്. കേരളത്തിന്‍റെ ഐടി മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായി ഇതോടെ കോഴിക്കോട് മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഏകദേശം മൂന്നുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ‘സഹ്യ’ എന്ന് പേരിട്ട കെട്ടിടത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് ഐടി വകുപ്പ് കണക്കാക്കിയിട്ടുള്ളത്. അതിന്‍റെ മൂന്നിരട്ടി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും ആ നഗരങ്ങളുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. അല്‍പ്പം വൈകിയാണെങ്കിലും ആ പട്ടികയിലേക്ക് കോഴിക്കോടും വരികയാണ്. (more…)

രാജ്യത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍

രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്കായ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐ.ടി. കെട്ടിടം ‘സഹ്യ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്റര്‍നെറ്റ് രംഗത്തെ വ്യവസായികളുടെ കൂട്ടായ്മയായ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ സ്ഥാപിക്കുന്നത്. സൈബര്‍ പാര്‍ക്കില്‍ അതിനു വേണ്ടി പതിനായിരം ചതുരശ്ര അടി സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. (more…)

ഫേസ്ബുക്ക് വര്‍ക്ക്ഷോപ്പ്

നവമാധ്യമം എന്നതിനെക്കാളുപരി ലോകത്തെ ഏറ്റവും വലിയ സാമൂഹിക ജനാധിപത്യ ഇടമായി മാറിയിരിക്കുകയാണ ഇന്റ്ര്നെ്റ്റും സമൂഹമാധ്യമങ്ങളും. ആശയങ്ങളും അഭിപ്രായങ്ങളും പരസ്പരം പങ്കുവയ്ക്കുവാനും പരിപോഷിപ്പിക്കാനും കഴിയുന്ന സ്വതന്ത്രമായ ഒരിടം. അതുകൊണ്ടുതന്നെ അതില്‍ ഇടപെടുന്നവര്ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുമുണ്ട്.

ഉള്ളടക്കം കൊണ്ടുമാത്രമല്ല സമൂഹമാധ്യമങ്ങള് നമ്മളെ അമ്പരിപ്പിക്കുന്നത്. ഉള്ളടക്കത്തിന്റെ അവതരണത്തിലെ വൈവിധ്യം കൊണ്ടുകൂടിയുമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഒരുക്കുന്ന സാധ്യതകളാണിത്. ടെക്സ്റ്റ്, ചിത്രം, വീഡിയോ, ശബ്ദം എന്നിങ്ങനെ വിവിധ മാധ്യമങ്ങളെ ഏകോപിക്കാനുള്ള ശേഷിയെ നവമാധ്യമങ്ങള്‍ വിനിയോഗിക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതോടൊപ്പം അവയോടു വിയോജിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും സാമൂഹികമാധ്യമങ്ങള്‍ നല്കുരന്നു. ജനാധിപത്യമൂല്യങ്ങള്‍ ഉയര്ത്തി പ്പിടിക്കലാണത്. ആ സ്വാതന്ത്ര്യത്തെ അപക്വമായി സമീപിക്കുന്നവരും ഉണ്ട്. (more…)

അഭിപ്രായസമന്വയത്തിനും നയരൂപീകരണത്തിനും സാമൂഹ്യമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്താനാകണം

‘സാമൂഹ്യമാധ്യമങ്ങളും ഫലപ്രദമായ ഗവേണന്‍സും’ വിഷയത്തില്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു

അഭിപ്രായസമന്വയത്തിനും നയരൂപീകരണത്തിനും ജനാഭിപ്രായം അറിയുന്ന തലത്തിലേക്കും സാമൂഹ്യമാധ്യമങ്ങളെ വിനിയോഗിക്കാന്‍ കഴിയണമെന്നും അത് ഭരണത്തിന് സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ‘സമൂഹമാധ്യമങ്ങളും ഫലപ്രദമായ ഗവേണന്‍സും’ എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഫേസ്ബുക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യമാധ്യമങ്ങള്‍ കൂടുതല്‍ ആധികാരികതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും ദുരുപയോഗങ്ങള്‍ തടയാനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതോടൊപ്പം വിയോജിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സാമൂഹികമാധ്യമങ്ങള്‍ ഉറപ്പുവരുത്തുന്നു. (more…)

സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം

വിദ്യാഭ്യാസം എന്നത് സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയര്‍ച്ചക്കും ആധാരമായ അറിവുകളും കഴിവുകളും മൂല്യങ്ങളും നല്‍കുന്നത് വിദ്യഭ്യാസമാണ്. അതിനാല്‍ വിദ്യാഭ്യാസരംഗത്ത് തുല്യനീതി ഉറപ്പുവരുത്തേണ്ടതു അനിവാര്യവുമാണ്. ഈ കാഴ്ചപ്പാടാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനു സര്‍ക്കാരിനു പ്രേരണയായത്.

സാമൂഹ്യനീതിക്കു വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ വിദ്യാഭ്യാസം പടര്‍ന്നു പന്തലിച്ചത് എന്നു നാം തിരിച്ചറിയണം. ഈ സമരങ്ങളുടെ ഫലമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികള്‍ക്കും സ്കൂള്‍ പ്രവേശനം സാധ്യമായി. അവരെ കൊഴിഞ്ഞുപോകാതെ വിദ്യാഭ്യാസത്തില്‍ നിലനിര്‍ത്താനുള്ള പ്രോത്സാഹന പരിപാടികള്‍ പലതുമുണ്ടായി. അതുവഴി വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിനാകെ അഭിമാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞു. (more…)