Tag: IT

ടെക്‌നോസിറ്റിക്ക് സ്ഥലംനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് 31ന് മുമ്പ് നല്‍കും

ടെക്‌നോസിറ്റിക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്കുള്ള അധിക നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് 31ന് മുമ്പ് കൊടുത്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പള്ളിപ്പുറത്ത് ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ തറക്കല്ലിട്ട സര്‍ക്കാര്‍ മന്ദിരം 2019 ല്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത ഐ.ടി പാര്‍ക്കുകളുടെ വിപണന രീതികളില്‍നിന്ന് മാറി ചിന്തിച്ചാണ് പുതിയ ഐ.ടി നയരേഖയ്ക്ക് രൂപം നല്‍കിയത്. അതുപ്രകാരമുള്ള സുപ്രധാന ചുവടുവെപ്പാണ് ടെക്‌നോസിറ്റി പദ്ധതി. രാജ്യത്തിനാകെ മുതല്‍ക്കൂട്ടാവുന്ന വിധം ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ടെക്‌നോസിറ്റി യാഥാര്‍ഥ്യമാകുന്നത്. (more…)

ടെക്നോസിറ്റിയിലെ ആദ്യ സ്ഥാപനം സണ്‍ടെക് കാംപസ് ശിലാസ്ഥാപനം നിര്‍വഹിച്ചു

സംസ്ഥാനത്ത് പുതുതായി നിര്‍മിക്കുന്ന എല്ലാ കെട്ടിട സമുച്ചയങ്ങളുടെയും ആകെ വിസ്തീര്‍ണത്തിന്‍റെ നിശ്ചിത ശതമാനം മഴവെള്ളസംഭരണി നിര്‍മാണത്തിനായി മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്നോ പാര്‍ക്കിന്‍റെ ഭാഗമായി പള്ളിപ്പുറത്ത് സ്ഥാപിക്കുന്ന ടെക്നോസിറ്റിയിലെ ആദ്യ സ്ഥാപനമായ സണ്‍ടെക് കാമ്പസിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. പെയ്യുന്ന ഓരോ തുള്ളി വെള്ളവും നാളേയ്ക്കായി സംഭരിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മഴവെള്ള സംഭരണികള്‍ നിര്‍മിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. (more…)

200 Days

The Government have completed just 200 days in office. The decisions taken during this short period of time are not only innovative but also visionary.

The Government decisions have covered almost all important sectors including education, health, industry, IT, social security, agriculture, environment, youth, weaker sections and infrastructure. LDF Government have announced four mega missions which emphasis on people’s participatory approach to tackle issues concerning Housing, Environment and Agriculture, Health and Education. (more…)

സമഗ്രമായ വ്യവസായ വികസനം

അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിക്കൊണ്ടുള്ള സമഗ്രമായ വ്യവസായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേരളത്തില്‍ മുമ്പ് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ചില സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവയൊന്നും ഉദ്ദേശിച്ച ഫലപ്രാപ്തിയില്‍ എത്താതിരുന്നതിന്‍റെ പ്രധാനകാരണം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു. ഭൂമിയുടെ ലഭ്യതക്കുറവ്, റോഡ് ഗതാഗതസൗകര്യം ഇല്ലായ്മ, വൈദ്യുതി ലഭ്യതയിലെ ഉറപ്പില്ലായ്മ എന്നിവയൊക്കെ നാം എത്രയേറെ ക്ഷണിച്ചാലും അതു സ്വീകരിക്കുന്നതില്‍നിന്ന് സംരംഭകരെ വലിയൊരളവില്‍ അകറ്റിയിരുന്നു. ഈ പോരായ്മ പരിഹരിക്കുക എന്ന വലിയ ദൗത്യമാണ് ഈ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വ്യവസായ വികസനമെന്നത് ദുഷ്കരമാണ് എന്ന തിരിച്ചറിവോടെയുള്ള സമീപനമാവും ഇനി ഉണ്ടാവുക. (more…)