Female Journalists Meets Chief Minister on 13th July
Tag: journalists
സ്വദേശാഭിമാനി-കേസരി അവാര്‍ഡ് 2017
മാധ്യമമേഖലയില്‍ സ്വതന്ത്രചിന്തയുടെ പ്രാധാന്യവും നിര്‍ഭയത്വത്തിന്റെ അനിവാര്യതയും എത്ര പ്രധാനമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ രണ്ടു ത്യാഗധനരായിരുന്നു സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയും കേസരി എ ബാലകൃഷ്ണപിള്ളയും. ആദര്‍ശശുദ്ധിയുടെ മാത്രമല്ല, ചില മൂല്യങ്ങളോടുള്ള അര്‍പ്പണബോധത്തിന്റെയും സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെയും പ്രതിരൂപങ്ങള്‍ കൂടിയായിരുന്നു ഇരുവരും.
പത്രപ്രവര്‍ത്തനം എന്നും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. സ്വദേശാഭിമാനിയെ നാടുകടത്തുകയാണുണ്ടായതെങ്കില്‍ പില്ക്കാല പത്രപ്രവര്‍ത്തകരെ നേരിന്റെയും സത്യത്തിന്റെയും മാര്‍ഗത്തില്‍നിന്നു പിന്തിരിപ്പിക്കാന് അനുനയം മുതല്‍ ഭീഷണി വരെ ഉണ്ടായി. പലയിടത്തും അവര്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ടത് അവിടങ്ങളില്‍ പലര്‍ക്കും പലതും മറച്ചുവെയ്ക്കാനുണ്ടായിരുന്നതു കൊണ്ടാണ്.
എന്നാല്‍, ആ മറ സ്ഥായിയല്ലെന്ന് ഇതുവരെയുള്ള മാധ്യമചരിത്രം തെളിയിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകള്‍ വ്യക്തമാക്കാന്‍ പോകുന്നതും അതുതന്നെയാണ്. ഏതു ഭീഷണി എവിടെ നിന്നുണ്ടായാലും മാധ്യമ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കാന്‍ എന്നും ജനങ്ങളുണ്ടാവും. സ്വദേശാഭിമാനിയുടെ നിര്‍ഭയത്വമാര്‍ന്ന വ്യക്തിത്വം അതിനുള്ള പ്രചോദനത്തിന്റെ കേന്ദ്രമായി തുടരുകയും ചെയ്യും. (more…)
കോടതികളുടെ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ട
കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്നും കോടതികളില്‍ ആര് കയറണം കയറണ്ട എന്നു പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 54-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)