Tag: kerala chalachitra akademi

മനുഷ്യരെ ഒരുമിപ്പിക്കുന്നതാണ് സിനിമയുടെ ശക്തി

മനുഷ്യരെ ഒരുമിപ്പിക്കുന്ന, സിനിമയുടെ ശക്തിയാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദര്‍ശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്‌കാരങ്ങളുടെ സംഗമമായിത്തീരുന്നതും മാനുഷിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് അത്. ഓരോ വര്‍ഷം കഴിയുന്തോറും ചലച്ചിത്രോത്സവത്തിനുള്ള പ്രേക്ഷക പിന്തുണ ഏറിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.<!–more–>

ചലച്ചിത്രോത്സവത്തിലെ മികച്ച സിനിമകള്‍ക്കായുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. മുഹമ്മദ് ദയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്്‌ളാഷ് സുവര്‍ണ ചകോരം നേടി്. പതിനഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

പ്രേക്ഷക പ്രീതിനേടിയ ചിത്രത്തിനുളള പുരസ്‌കാരവും ക്‌ളാഷിനാണ്. ഫിപ്രസി പുരസ്‌കാരം മെക്‌സിക്കന്‍ ചിത്രം വെയര്‍ ഹൗസ്ഡ്. രജതചകോരം യസീം ഉസ്‌ത്യോഗോവിന്റെ തുര്‍ക്കി ചിത്രം ക്‌ളെയര്‍ ഒബ്‌സ്‌കുറ നേടി. നാല് ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. സംവിധായിക വിധു വിന്‍സെന്റിന്റെ മാന്‍ ഹോള്‍ മികച്ച നവാഗത സംവിധായികക്കുള്ള പുരസ്‌കാരവും മലയാള സിനിമയ്ക്കുളള ഫിപ്രസി പുരസ്‌കാരവും നേടി. മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം തുര്‍ക്കി ചിത്രം കോള്‍ഡ് ഓഫ് കലന്‍ദറും മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം കമ്മട്ടിപ്പാടവും കരസ്ഥമാക്കി.

ജനപ്രിയതകൊണ്ട് ഏറ്റവുമധികം ശ്രദ്ധേയമായ ചലച്ചിത്രോത്സവം മനുഷ്യബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിലവാരമുള്ള സിനിമകളാല്‍ സമ്പന്നമായിരുന്നുവെന്ന് അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. നോട്ടുനിരോധനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും അതൊന്നും ചലച്ചിത്രോത്സവത്തെ ബാധിക്കാതെ മേള സംഘടിപ്പിക്കാന്‍ സര്‍ക്കാരിനായെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്ര ഭൂമികയില്‍ ഏറ്റവും മികച്ച മേളകളിലൊന്നായി ഐഎഫ്എഫ്‌കെ മാറിക്കഴിഞ്ഞതായി ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഫെസ്റ്റിവല്‍ ജൂറി ചെയര്‍മാന്‍ മിഷേല്‍ ഖിലാഫി, നെറ്റ് പാക് ജൂറി അധ്യക്ഷ റാഡ സെസാക്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ പോള്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു. ചലച്ചിത്രോത്സവത്തിലെ മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുളള പുരസ്‌കാരങ്ങള മന്ത്രി എ.കെ. ബാലന്‍ വിതരണം ചെയ്തു. അരവിന്ദ്(മെട്രോ വാര്‍ത്ത), ഗ്രീഷ്മ എസ്.നായര്‍(ജയ്ഹിന്ദ് ടിവി) എന്നിവര്‍ക്കാണ് അച്ചടി,ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍. ഓണ്‍ലൈന്‍ വിഭാഗത്തില്‍ മനോരമ ഓണ്‍ലൈനും ശ്രവ്യമാധ്യമങ്ങളില്‍ ആകാശവാണിയ്ക്കുമാണ് പുരസ്‌കാരങ്ങള്‍. ദൃശ്യമാധ്യമ വിഭാഗത്തില്‍ കൈരളി ടി.വിയും ഓണ്‍ലൈനില്‍ റിപ്പോര്‍ട്ടറും ശ്രവ്യവിഭാഗത്തില്‍ പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിംഗ കോര്‍പ്പറേഷനും പ്രത്യേക പരാമര്‍ശം നേടി.

ഫിലിം അവാര്‍ഡ്

മലയാള സിനിമയ്ക്ക് അഭിമാനകരമായ ഒരു ചരിത്രമാണുള്ളത്. അതിനു നിരക്കുന്ന വിധത്തില്‍ത്തന്നെ പുതിയകാലത്ത് നമ്മുടെ സിനിമ ലോക ചലച്ചിത്ര രംഗത്തിന്‍റെയാകെ ശ്രദ്ധനേടുന്ന നിലയുണ്ടായി. പല പ്രമുഖങ്ങളായ അന്താരാഷ്ട്ര പുരസ്കാരങ്ങളും മലയാള സിനിമയെ തേടിയെത്തി. ലോക സിനിമാരംഗത്തെ ഏറ്റവും പുതിയ സാങ്കേതിക മികവുകള്‍ പോലും നമുക്ക് സ്വന്തമാക്കാന്‍ കഴിയുമെന്നും മൗലികമായ ആ ശേഷികൊണ്ട് അതിപ്രഗല്‍ഭരായ ലോക ചലച്ചിത്ര പ്രതിഭകള്‍ പോലും ശ്രദ്ധിക്കുന്ന തരത്തിലുള്ള ചലച്ചിത്രങ്ങള്‍ ഇവിടെയുണ്ടാവുമെന്നുംന് വന്നു. (more…)