Tag: Kerala Legislature

ഗൗരിയമ്മ കേരളചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ ജനനേതാവ്

കേരള സമൂഹത്തെ മാറ്റിമറിച്ച ഭൂപരിഷ്‌കരണ നിയമം അവതരിപ്പിച്ചതിലൂടെ കേരളചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് ഒന്നാം കേരള മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിഅമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭാഹാളില്‍ ചേര്‍ന്ന മുന്‍ നിയമസഭാ സാമാജികരുടെ സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയില്‍ പിന്നീടുവന്ന എല്ലാ മാറ്റങ്ങള്‍ക്കും ആധാരശിലയായതാണ് ആ നിയമം. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുമ്പോഴും സാധാരണക്കാര്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തിയ ഗൗരിയമ്മ ഏറ്റവും മികച്ച ജനപ്രതിനിധിയായി ഉയര്‍ത്തപ്പെട്ട ജനനേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

നിയമസഭാ വജ്ര ജൂബിലി സെമിനാര്‍ ഉദ്ഘാടനം

നിയമനിര്‍മാണസഭയെ ചലനാത്മകമായ ജനാധിപത്യസ്ഥാപനമായി വളര്‍ത്തിക്കൊണ്ടുവന്നതില്‍ നിയമനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനം നിയമസഭാ മന്ദിരത്തിലെ മെംബേഴ്‌സ് ലോഞ്ചില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളോണിയല്‍ വാഴ്ചയില്‍നിന്നാണ് ജനായത്ത ഭരണത്തിലേക്കും അധികാര വികേന്ദ്രീകരണത്തിലേക്കും ഭരണനവീകരണത്തിലേക്കും നാം എത്തിയത്. പുരോഗമനപരവും വിപ്ലവാത്മകവുമായ അനേകം നിയമനിര്‍മാണങ്ങള്‍ക്ക് നമ്മുടെ നിയമസഭ വേദിയായി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഈ കാലയളവില്‍ കേരള നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മണ്ഡലത്തിലും ജനജീവിതത്തിലും ദൂരവ്യാപക പ്രതിഫലനങ്ങളുണ്ടാക്കിയിട്ടുള്ളതായിക്കാണാം. (more…)