മലയാളികളുടെ മാതൃഭൂമിയെന്ന നിലയില്‍ ഐക്യകേരളം നിലവില്‍വന്നിട്ട് 61 വര്‍ഷം പൂര്‍ത്തിയാകുന്നു. മലയാളഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനം എന്ന നിലയില്‍ ഐക്യകേരള രൂപീകരണം നടക്കുന്നത് 1956ലാണ്. വ്യത്യസ്ത സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക സ്ഥിതികള്‍ നിലനിന്നിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങളെ ഭാഷാടിസ്ഥാനത്തില്‍ ഏകോപിപ്പിച്ച് ഒരേഭാഷ സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം എന്ന നിലയ്ക്കാണ് കേരളം രൂപീകരിക്കുന്നത്. പൊതുവെ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീന ഫലമായും പുരോഗമനശക്തികളുടെ ശ്രമഫലവുമായാണ് ഇത് സംഭവിക്കുന്നത്. ഇത് അതിവേഗത്തിലും എന്നാല്‍, സ്വാഭാവികമായും നടന്ന ഒരു പ്രക്രിയ അല്ല. ശ്രമകരമായതും വര്‍ഷങ്ങള്‍ നീണ്ടതുമായ ദൌത്യത്തിലൂടെ നിരവധി ആളുകളുടെ പോരാട്ടഫലമായാണ് കേരളം ഇന്നത്തെ രൂപത്തില്‍ നിലവില്‍വന്നത്. ജന്മി- നാടുവാഴി- ഭൂപ്രഭു ഭരണവര്‍ഗങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായി നവോത്ഥാനത്തിന്റെ വെളിച്ചംപേറുന്ന ഉല്‍പ്പതിഷ്ണുക്കളുടെ പോരാട്ടം ഐക്യകേരള രൂപീകരണത്തിന് കാരണമായി. (more…)
Tag: Kerala Piravi
കേരളപ്പിറവി ദിനാശംസകള്‍
ഐക്യകേരളത്തിന് അറുപതു തികയുന്ന സുദിനം. മനുഷ്യന് 60 വയസ് എന്നത് വാര്‍ധക്യത്തിന്റെ തുടക്കമാണെങ്കിലും ഒരു നാടിനെ സംബന്ധിച്ചിടത്തോളം അത് കേവലം ശൈശവമോ കൗമാരത്തിന്റെ ആദ്യഘട്ടമോ ഒക്കെയായേ കാണാനാവൂ. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ മാറ്റിവരയ്ക്കപ്പെട്ടാലും ഭാഷാടിസ്ഥാനത്തിലുള്ള, തനതായ ഒരു സംസ്ക്കാരത്തിന്റെ അടിസ്ഥാനത്തിലുള്ള, ഒരു സമൂഹം ദീര്‍ഘകാലം തനിമയോടെ നിലനില്ക്കും. കേരളം എന്നത് കേവലം ഒരു ഭൂപ്രദേശം മാത്രമല്ല. ഒരു പ്രത്യേക ജനവിഭാഗം മാത്രവുമല്ല. വൈവിധ്യങ്ങളുടെ അത്യപൂര്‍വ്വമായ ഒരു സമന്വയമാണത്. സഹ്യനും സമുദ്രത്തിനും ഇടയില്‍ പ്രത്യേകമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു നാടും ജനതയും. കേരളീയത എന്ന ഒരു സവിശേഷ സംസ്കാരവും മലയാളമെന്ന മാതൃഭാഷയും ഇവിടുത്തെ വൈവിധ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിലനിര്‍ത്തുന്നു. ഇന്നു നാം അറിയുന്ന കേരളത്തെ ഈ രൂപത്തിലുള്ള ഐക്യകേരളമായി രൂപപ്പെടുത്തിയതിനു പിന്നില്‍ ലക്ഷ്യബോധമുള്ള പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഒക്കെ വലിയ കഥകളുണ്ട്. കേരളം എന്നത് ഇന്നൊരു സംസ്ക്കാരമാണ്. (more…)
മന്ത്രിസഭാ തീരുമാനങ്ങള്‍ 19.10.2016
കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ വിപുലമായി ആഘോഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ‘ഐക്യകേരളത്തിന്റെ അറുപത് വര്‍ഷം: നവോത്ഥാനത്തില്‍ നിന്ന് നവകേരളത്തിലേക്ക്’ (വജ്രകേരളം) എന്ന പേരില്‍ നടത്തുന്ന പരിപാടികള്‍ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തുടക്കമാകും. അന്നേ ദിവസം തിരുവനന്തപുരത്ത് സാമൂഹിക-സാംസ്കാരിക രംഗത്തേതടക്കം സമൂഹത്തിന്റെ നാനാതുറകളിലുളള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും.
ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ്, ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലുമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ മുഴുവന്‍ വകുപ്പുകളും സ്വയംഭരണ സ്ഥാപനങ്ങളും പഞ്ചായത്തീരാജ് സ്ഥാപനങ്ങളും പങ്കാളികളാകും. (more…)