Tag: Kerala police campaign

ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണം

* സംയോജിത ലഹരിവിരുദ്ധ പദ്ധതി ‘ആസ്പിറേഷന്‍സ് 2018’ന് തുടക്കമായി

സമൂഹത്തിലെ ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യമുള്ള മനസും ശരീരവും വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഉണ്ടാകണമെന്ന് ഉറപ്പാക്കാന്‍ സമൂഹത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഹരിമുക്തമാക്കാന്‍ കേരള പോലീസ് നടപ്പാക്കുന്ന സംയോജിത ലഹരി വിരുദ്ധ പദ്ധതി ‘ആസ്പിറേഷന്‍സ് 2018’ ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

ലഹരിക്കെതിരെ കൈകോര്‍ത്ത് മുഖ്യമന്ത്രിയും വിരാട് കോഹ്‌ലിയും

ക്രിക്കറ്റ് കളിക്കൂ, ലഹരി ഉപേക്ഷിക്കൂ എന്ന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കൈകോര്‍ത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയോടെ കേരള പോലീസ് ലഹരിമരുന്നുകള്‍ക്കെതിരെ ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്‌സ് പ്രചാരണ പരിപാടിയിലാണ് ഇരുവരും ഒന്നിച്ചത്. ഇന്ത്യന്‍ ടീം അംഗങ്ങളായ ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മലയാളി ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണ്‍, ബേസില്‍ തമ്പി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. (more…)