Tag: Kerala Police

കേരളം മറക്കില്ല സേനകളുടെ സേവനം

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കേന്ദ്രസേനകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം ഒരിക്കലും മറക്കാതെ മനസില്‍ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാദൗത്യത്തില്‍ പങ്കാളികളായ കേന്ദ്രസേനാ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്വീകരണചടങ്ങ് ശംഖുംമുഖം എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

പോലീസ് സ്‌റ്റേഷനുകളെ സേവനകേന്ദ്രങ്ങളാക്കുക സര്‍ക്കാര്‍ ലക്ഷ്യം

ഒന്‍പതു പോലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും മൂന്ന് പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു

ക്രമസമാധാനപാലനത്തിലെയും കുറ്റാന്വേഷണത്തിലെയും മികവിലൂടെ എല്ലാ പോലീസ് സ്‌റ്റേഷനുകളും പൂര്‍ണമായ സേവനകേന്ദ്രങ്ങളാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. (more…)

ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയവരെ കൈപിടിച്ച് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍

മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലിസ് കോണ്‍സ്റ്റബിള്‍
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ എല്ലാ വിഭാഗങ്ങളെയും കൈപിടിച്ച് മുഖ്യധാരയില്‍കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ആദിവാസി സമൂഹത്തില്‍പെട്ടവര്‍ക്ക് പൊലിസില്‍ ജോലി നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. (more…)

പോലീസിന്റെ പക്കലുള്ള വിജ്ഞാനം സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ കഴിയണം

പോലീസിന്റെ പക്കലുള്ള അറിവും വിവരങ്ങളും സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ നവീകരിച്ച ഓഡിറ്റോറിയവും വിജ്ഞാന നിര്‍വഹണ വൈദഗ്ധ്യം സംബന്ധിച്ച ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   24/04/2018

1. കുറിഞ്ഞിമല സങ്കേതം വിസ്തൃതി 3200 ഹെക്റ്ററില്‍ കുറയില്ല
ഇടുക്കിയിലെ കുറിഞ്ഞിമല സങ്കേതത്തിന്റെ വിസ്തൃതി കുറഞ്ഞത് 3200 ഹെക്റ്ററായിരിക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചു. സങ്കേതത്തിനകത്ത് വരുന്ന പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെന്റ് ഓഫീസറായി നിയമിക്കും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   16/04/2018

1. സംസ്ഥാനത്ത് മൂന്ന് സൈബര്‍ പോലീസ് സ്റ്റേഷനുകള്‍
എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേകവിഭാഗം രൂപീകരിക്കുന്നത്. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ഉള്‍പ്പെടെ പതിനെട്ട് തസ്തികകള്‍ (മൊത്തം അമ്പത്തിനാല്) സൃഷ്ടിക്കാന്‍ തീരുമാനിച്ചു. (more…)

ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണം

* സംയോജിത ലഹരിവിരുദ്ധ പദ്ധതി ‘ആസ്പിറേഷന്‍സ് 2018’ന് തുടക്കമായി

സമൂഹത്തിലെ ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യമുള്ള മനസും ശരീരവും വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഉണ്ടാകണമെന്ന് ഉറപ്പാക്കാന്‍ സമൂഹത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഹരിമുക്തമാക്കാന്‍ കേരള പോലീസ് നടപ്പാക്കുന്ന സംയോജിത ലഹരി വിരുദ്ധ പദ്ധതി ‘ആസ്പിറേഷന്‍സ് 2018’ ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

ശിശു സൗഹൃദ സ്‌റ്റേഷനുകള്‍ പോലീസിലെ മാറ്റത്തിന്റെ ഭാഗം

ശിശു സൗഹൃദ പോലീസ് സ്‌റ്റേഷനുകള്‍ക്ക് തുടക്കമായി

പോലീസിന്റെ മുഖത്തിന് വലിയൊരു മാറ്റമുണ്ടാകുന്നതിന്റെ ഭാഗമാണ് ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന് മാതൃകയായി ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകള്‍ക്ക് തുടക്കമായതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് ഏതൊരു മുഖത്തിലാണോ ജനങ്ങളുടെ മുന്നില്‍ നില്‍ക്കേണ്ടത് ആ മുഖം സ്വീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണിതെല്ലാം. പോലീസ് സ്‌റ്റേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസില്‍ ഉണ്ടാകുന്ന വികാരം മാറ്റാന്‍ ഇതിലൂടെ കഴിയും. (more…)

കിഡ് ഗ്ലവ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

നല്ല ഭക്ഷണത്തിനും നല്ല വസ്ത്രത്തിനും നല്ല വിദ്യാഭ്യാസത്തിനും അവകാശമുള്ളതുപോലെ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനും കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ് നടപ്പാക്കുന്ന കിഡ് ഗ്ലവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)