Tag: Kerala state sports council

മികച്ച കായിക സംസ്‌കാരം വളര്‍ത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും

കേരളത്തില്‍ മികച്ച കായിക സംസ്‌കാരം വളര്‍ത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കായിക രംഗത്തെ മികവിനുള്ള ജി. വി. രാജ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

സംസ്ഥാനത്ത് സമ്പൂര്‍ണ കായിക നയം നടപ്പിലാക്കും

ലോക നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ സമ്പൂര്‍ണവും പ്രസക്തവുമായ ഒരു കായികനയം സര്‍ക്കാര്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴുവന്‍ ജനങ്ങളെയും ഭാഗഭാക്കാക്കുന്ന മികച്ച കായിക സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാനുള്ള കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ കായികമേഖലയുടെ ഐകരൂപ്യമായ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട മഹാനാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റ്‌കേണല്‍ ഗോദവര്‍മരാജയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായികരംഗത്തിന്റെ വളര്‍ച്ചയില്‍ കായിക സംഘാടനം ഒഴിച്ചുകൂടാനവാത്തതാണെന്ന് വിശ്വസിച്ച ക്രാന്തദര്‍ശിയാണ് അദ്ദേഹം. ശെശവദശയില്‍ത്തന്നെ കേരളം ഇന്ത്യയിലെ കായികരംഗത്ത് നിര്‍ണായക ശക്തിയായതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹത്തിന്റെ ധിഷണയാണ്. സ്‌പോര്‍ട്‌സിനെ സാധാരണ ജനങ്ങളിലെത്തിക്കാന്‍ വിവിധ പരിപാടികള്‍ക്ക് അദ്ദേഹമാണ് തുടക്കമിട്ടത്. (more…)

ഫെഡറേഷന്‍ കപ്പ് യോഗ ദേശീയ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

എല്ലാതരത്തിലും സമ്പൂര്‍ണമായ വ്യായാമമുറയാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകം സ്വീകരിച്ച യോഗയ്ക്ക് ജാതി, മത വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗ അസോസ്സിയേഷന്‍ ഓഫ് കേരള, യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒന്നാമത് ഫെഡറേഷന്‍ കപ്പ് യോഗ ദേശീയ ചാമ്പ്യന്‍ഷിപ്പിന്‍റെ ഉദ്ഘാടനം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മൊത്തത്തില്‍ ജീവിതത്തിനുതന്നെ ചിട്ട വരും എന്നതാണ് യോഗയുടെ പ്രത്യേകത. മാനസിക സംഘര്‍ഷം, ആത്മഹത്യാ പ്രവണത ഇവയെല്ലാം അവസാനിപ്പിക്കാന്‍ യോഗയ്ക്കു കഴിയും. ചെറുപ്രായത്തില്‍തന്നെ പ്രമേഹവും രക്തസമ്മര്‍ദവും അടക്കമുള്ള രോഗങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇല്ലാതായെന്നു കരുതുന്ന രോഗങ്ങള്‍ തിരിച്ചുവരുന്നു. അതിനാല്‍ ചെറിയ പ്രായത്തില്‍തന്നെ യോഗ പരിശീലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)