Tag: Kerala Tourism

മന്ത്രിസഭാ തീരുമാനങ്ങള്‍   19/09/2018

സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 
പ്രളയാനന്തര ശുചീകരണത്തിന്‍റെ തുടര്‍ച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ സംസ്ഥാനത്ത് തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.  (more…)

നേപ്പാള്‍ അംബാസഡറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

ഇന്ത്യയിലെ നേപ്പാള്‍ അംബാസഡറുടെ ചുമതലയുളള ഭാരത് കുമാര്‍ റഗ്മി ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം രംഗത്ത് കേരളവുമായി സഹകരിക്കാനുളള താല്പര്യം നേപ്പാള്‍ പ്രതിനിധി പ്രകടിപ്പിച്ചു. അധികാര വികേന്ദ്രീകരണം, സാമൂഹ്യനീതി എന്നീ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളില്‍ ഭാരത് കുമാര്‍ മതിപ്പ് പ്രകടിപ്പിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ നേപ്പാളില്‍ നിന്നുളള സംഘത്തെ കേരളത്തിലേക്ക് അയക്കാനുളള നിര്‍ദേശം മുഖ്യമന്ത്രി സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തിലും ചര്‍ച്ചയില്‍ പങ്കെടുത്തു.

മന്ത്രിസഭാ തീരുമാനങ്ങള്‍   20/06/2018

സാമൂഹ്യപെന്‍ഷന്‍ വിതരണത്തിന് പ്രത്യേക കമ്പനി
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. പെന്‍ഷനാവശ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് നല്‍കുന്നതാണ്. വിവിധ ക്ഷേമനിധി ബോര്‍ഡുകളാണ് ക്ഷേമ പെന്‍ഷനുകളുടെ ഭരണനിര്‍വഹണവും വിതരണവും ഇപ്പോള്‍ നടത്തുന്നത്. വിവിധതലത്തിലുളള നിയന്ത്രണം പെന്‍ഷന്‍ വിതരണത്തില്‍ ഒരുപാട് അനിശ്ചിതത്വത്തിനും കാലതാമസത്തിനും കാരണമാകുന്നുണ്ട്. (more…)

സംസ്ഥാന ടൂറിസം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

നാട്ടുകാരുടെ പങ്കാളിത്തത്തോടെ ടൂറിസം സംസ്‌കാരം അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ടൂറിസം വികസനത്തിനുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയും നല്ല രീതിയില്‍ കേരളത്തിന് വികസനത്തിന് സാധ്യതയുള്ള മേഖലയാണ് ടൂറിസം. നാട്ടുകാരുടെ പങ്കാളിത്തത്തോടെ വളര്‍ന്നാല്‍ ആ നാട്ടിലേക്ക് വരാന്‍ കൂടുതല്‍ സഞ്ചാരികള്‍ താത്പര്യപ്പെടും. നാട്ടുകാരുടെ സഞ്ചാരികളോടുള്ള മനോഭാവം പ്രധാനമാണ്. സഞ്ചാരികള്‍ക്ക് കുളിര്‍മ നല്‍കാന്‍ കഴിയുന്ന ഒട്ടേറെ കാര്യങ്ങള്‍ സംസ്ഥാനത്തുണ്ട്. അതു നന്നായി വിപണനം ചെയ്യാനാകണം. കേരളത്തിന്റെ പ്രകൃതി, കലാരൂപങ്ങള്‍, സവിശേഷമായ കാലാവസ്ഥ എന്നിവ പ്രത്യേകതയാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   15/11/2017

1. ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളിലെ പാവപെട്ടവര്‍ക്ക് സംവരണം
കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി രാജ്യത്ത് ആദ്യമായാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഹിന്ദുക്കളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് നിയമനം ഇല്ല. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുളള 18 ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ ഹിന്ദുക്കളിലെ പൊതുവിഭാഗത്തിനാണ് ഇപ്പോള്‍ അനുവദിച്ചിട്ടുളളത്. (more…)

ഉത്തരവാദിത്ത ടൂറിസം മിഷന്‍

വിനോദ സഞ്ചാരം കേരളത്തിന്‍റെ വികസന രംഗത്ത് വലിയ മുതല്‍ക്കൂട്ടാകാന്‍ കഴിയുന്ന വ്യവസായമാണ്. കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്. കേരളടൂറിസത്തെ റീബ്രാണ്ട് ചെയ്യുവാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിലെ ടൂറിസം വികസനം ജനകീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാകണം എന്നതാണ് സര്‍ക്കാര്‍ നയം. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം വികസനമാണ് കേരളത്തിന് അഭികാമ്യം. ഈ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ചത്. (more…)

Letter to the Prime Minister (Denial of Promoting State Tourism in an International Forum)

Dear Shri. Narendra Modiji,

I would like to bring to your kind attention our concern and disappointment at the denial of opportunity for promoting State tourism in an international forum.

On an invitation from the Secretary General, United Nations World Tourism Organization (UNWTO), to attend the 22nd session of the General Assembly of UNWTO, scheduled to be held in Chengdu, China from 11 to 16 September 2017, Shri Kadakampally Surendran, Minister for Tourism, Kerala, applied online for political clearance for the visit. He has since received information that the clearance has been denied. (more…)

Letter to the Minister of External Affairs (Denial of Promoting State Tourism in an International Forum)

Dear Smt. Sushma Swaraj Ji,

I would like to bring to your kind attention our concern and disappointment at the denial of opportunity for promoting State tourism in an international forum.

On an invitation from the Secretary General, United Nations World Tourism Organization (UNWTO), to attend the 22nd session of the General Assembly of UNWTO, scheduled to be held in Chengdu, China from 11 to 16 September 2017, Shri Kadakampally Surendran, Minister for Tourism, Kerala, applied online for political clearance for the visit. He has since received information that the clearance has been denied. (more…)

ഗ്രാമീണ വ്യാപാരമേളകള്‍ വന്‍കിട ചൂഷകര്‍ക്കെതിരായ പ്രതിരോധമാകണം

വന്‍കിട ചൂഷകര്‍ക്കെതിരായ പ്രതിരോധമായി വേണം ഗ്രാമീണ വ്യാപാര മേളകളെ കാണാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘നെയ്യാര്‍മേള 2017’ നെയ്യാറ്റിന്‍കരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണമേളകളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും സര്‍ക്കാര്‍ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട തൊഴില്‍ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ സ്വന്തം നാട്ടില്‍ തന്നെ വില്‍ക്കാനും സ്വാശ്രയത്വ സങ്കല്‍പത്തെ ഉയര്‍ത്തിക്കാട്ടാനും സഹായിക്കും. ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന വിധം ആഗോള ഭീമന്‍മാരെ ക്ഷണിക്കുകയാണ് രാജ്യം ഭരിക്കുന്നവര്‍. പൊതുവിപണിയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.നാട്ടുകാരുടെ ഐക്യബോധം ഊട്ടിയുറപ്പിക്കാന്‍ സഹായകമാകുന്ന ഗ്രാമീണ മേളകള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (more…)