- അന്തരിച്ച പ്രശസ്ത സാഹിത്യകാരന് എം. സുകുമാരന്റെ ഭാര്യ മീനാക്ഷിക്ക് പ്രതിമാസം നാലായിരം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രമുഖ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും വിധവകള്‍ക്കും ആശ്രിതര്‍ക്കും സഹായം നല്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ധനസഹായം അനുവദിച്ചത്.
Tag: ksrtc bus
കെ.എസ്.ആര്.ടി.സി. പെന്ഷന്
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികയടക്കമുള്ള പെന്ഷന് വിതരണത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. എത്രയും വേഗത്തില്‍ തന്നെ പെന്ഷന് വിതരണം പൂര്‍ത്തിയാക്കും. പെന്ഷന് തുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ നിങ്ങള്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കും. സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്. ഇവരുടെ കണ്ണീരൊപ്പാനും, കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയില്‍ നിന്ന് കൈത്താങ്ങ് നല്കി രക്ഷിക്കാനും സഹകരണമേഖലയുടെ സാമൂഹിക പ്രതിബദ്ധമായ ഇടപെടലിലൂടെ സാധിക്കുകയാണ്. (more…)
കെ.എസ്.ആര്.ടി.സി: യൂണിയന് പ്രതിനിധികളുമായി ചര്‍ച്ച നടത്തി
കെ.എസ്.ആര്.ടി.സിയെ നിലനിര്‍ത്തുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സുശീല്‍ഖന്ന കമ്മീഷന് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കോര്‍പ്പറേഷനിലെ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കെ.എസ്.ആര്.ടി.സിയെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളായി തിരിക്കണമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. ഓരോ മേഖലയ്ക്കും ഓരോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉണ്ടാവും. മൂന്നു മേഖലകളുടേയും പ്രവര്‍ത്തനം ഹെഡ് ഓഫീസില്‍ നിന്ന് ഏകോപിപ്പിക്കും. ഹെഡ് ഓഫീസില്‍ ഐ.ടി, ഫിനാന്‍സ്, ടെക്നിക്കല്‍ എന്നിവയ്ക്ക് പ്രത്യേകം ജനറല്‍ മാനേജര്‍ ഉണ്ടാകും. ഓഡിറ്റ് സമയബന്ധിതമായി നടത്തുന്നതിന് ഹെഡ് ഓഫീസില്‍ തന്നെ രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കണമെന്ന് ശുപാര്‍ശയുണ്ട്. ബസ് ബോഡി നിര്‍മ്മിക്കാന്‍ 325 മുതല്‍ 385 വരെ മനുഷ്യാദ്ധ്വാന ദിവസങ്ങളാണ് ഇപ്പോള്‍ (more…)