കോഴിക്കോട് ജില്ലയിലെ ലൈഫ് മിഷന് സമ്പൂര്‍ണ ഭവനപദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുന്നതില്‍ എനിക്ക് ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. ആദ്യ സമ്പൂര്‍ണ ഭവനവല്കൃത ലൈഫ് മിഷന് ജില്ലയായി മാറാന്‍ കോഴിക്കോട് നടത്തിയിട്ടുള്ള തയ്യാറെടുപ്പ് വളരെ പ്രശംസനീയമാണ് എന്നു പറയട്ടെ.
ഏകദേശം പതിനായിരത്തോളം ഭൂരഹിത, ഭവനരഹിതരും പതിനായിരത്തോളം ഭൂമിയുള്ള ഭവനരഹിതരുമാണ് ഈ ജില്ലയിലുള്ളത്. ഇതിനുപുറമെ മുന്‍കാലങ്ങളില്‍ ചില ഭവനപദ്ധതികളുടെ ഭാഗമായി നിര്‍മാണം തുടങ്ങിവെച്ചതും എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ എണ്ണായിരത്തി ഒരുന്നൂറ് വീടുകളുടെ അവകാശികളുമുണ്ട്. ഇവര്‍ക്കാകെ താമസസ്ഥലം ഉണ്ടാക്കിക്കൊടുക്കുക എന്നത് തീര്‍ച്ചയായും വലിയൊരു വെല്ലുവിളിയാണ്. ലൈഫ് പദ്ധതിക്കു കീഴില്‍ ആ വെല്ലുവിളി ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയാണ് കോഴിക്കോട് ജില്ല.കോഴിക്കോട് ജില്ലയിലെ എല്ലാ ഭൂരഹിത-ഭവനരഹിതര്‍ക്കും വീട് നല്‍കുന്നതിന് ഏതാണ്ട് 188 ഏക്കര്‍ ഭൂമിയാണ് ആവശ്യമായി വരുന്നത്. (more…)