Tag: literature

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ അവാര്‍ഡ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവതീയുവാക്കള്‍ക്കായി വര്‍ഷംതോറും സ്വാമി വിവേകാനന്ദന്‍റെ നാമധേയത്തിലുള്ള പുരസ്കാരങ്ങള്‍ നല്‍കിവരുന്നു. ആ പരമ്പരയിലെ നാലാമത്തെ സംസ്ഥാനതല യുവപ്രതിഭാ അവാര്‍ഡാണ് ഇന്ന് ഇവിടെവെച്ച് നല്‍കുന്നത്. ചെറുപ്പത്തില്‍ ലഭിക്കുന്ന അംഗീകാരം കൂടുതല്‍ കര്‍മനിരതരാവാന്‍ വേണ്ട
കരുത്തും പ്രചോദനവും നല്‍കും. ആ നിലയ്ക്കാവട്ടെ ഈ പുരസ്കാരങ്ങള്‍ സ്വീകരിക്കപ്പെടുന്നത് എന്നു സ്നേഹപൂര്‍വം ഞാന്‍ ആശംസിക്കുന്നു.

കൃഷി, സാമൂഹ്യപ്രവര്‍ത്തനം, കല, കായികം, സാഹിത്യം, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രതിഭകളായിട്ടുള്ളവരാണ് അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്. ഓരോ മേഖലകളിലും കഴിവ് തെളിയിച്ച ജൂറിയാണ് ഇവരെ തെരഞ്ഞെടുത്തിട്ടുള്ളത്. അമ്പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവുമാണ് ഓരോ മേഖലയിലേയും അവാര്‍ഡിലുള്ളത്. ഇതുകൂടാതെ സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ക്ലബ്ബിന് അമ്പതിനായിരം രൂപയുടെ അവാര്‍ഡും നല്‍കിവരുന്നു. യുവതലമുറയെക്കുറിച്ചുള്ള കരുതലിന്‍റെ പ്രതിഫലനമാണ് ഈ അവാര്‍ഡുകളിലുള്ളത്. നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ കഴിവ് തെളിയിക്കുന്നവര്‍ക്കായി അവാര്‍ഡ് നല്‍കുന്ന നിരവധി സംഘടനകളും സ്ഥാപനങ്ങളുമുണ്ട്. (more…)

തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ്

കലാരംഗത്തുള്ള പലര്‍ക്കും സമൂഹം നല്‍കാറുള്ള വിശേഷണമാണ് സകലകലാവല്ലഭന്‍ എന്നത്. എന്നാല്‍, ഇത് പലരെയുംകാള്‍ കൂടുതലായി ചേരുന്നത് തിക്കുറിശ്ശിക്കാണ്. വിസ്മയകരമാം വിധം വിവിധ രംഗങ്ങളില്‍ വ്യാപരിക്കുകയും അതിലൊക്കെ മികവിന്‍റെ മുദ്ര ചാര്‍ത്തുകയും ചെയ്ത വ്യക്തിയാണ് തിക്കുറിശ്ശി സുകുമാരന്‍നായര്‍. നടന്‍ എന്ന നിലയ്ക്കാണ് അദ്ദേഹം ഏറെ അറിയപ്പെട്ടത്. എന്നാല്‍, അതിനപ്പുറം എന്തൊക്കെ ആയിരുന്നു അദ്ദേഹം? കഥാകൃത്ത്, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംഗീതസംവിധായകന്‍, സംഭാഷണ രചയിതാവ്, നാടകകൃത്ത്, നാടക സംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍ എന്നിങ്ങനെ വിവിധങ്ങളായ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. എല്ലാ രംഗത്തും സര്‍ഗ്ഗാത്മകമായ മികവിന്‍റെ കൈയൊപ്പിടുകയും ചെയ്തു.

ഇങ്ങനെയുള്ള ബഹുമുഖപ്രതിഭയായ ഒരു വലിയ കലാകാരന്‍റെ ജډശതാബ്ദിയാണ് നാമിവിടെ ആഘോഷിക്കുന്നത്. അതായത്, തിക്കുറിശ്ശി ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നൂറുവയസ്സിലെത്തുമായിരുന്നു. നൂറുവയസ്സുവരെ ജീവിക്കുക എന്നത് അസാധ്യമായ കാര്യമൊന്നുമല്ല ഈ ആധുനിക കാലത്ത്. അങ്ങനെ ചിന്തിക്കുമ്പോള്‍ തിക്കുറിശ്ശിക്ക് ഇന്നും നമ്മോടൊപ്പം ഉണ്ടാവാന്‍ കഴിയുമായിരുന്നു എന്നു തോന്നിപ്പോകുന്നു. ഉണ്ടായിരുന്നെങ്കില്‍ എത്രയോ രംഗങ്ങളില്‍ അദ്ദേഹത്തിന്‍റെ വിലപ്പെട്ട സംഭാവനകള്‍ ഉണ്ടാകുമായിരുന്നു. (more…)

പുരോഗമന കലാസാഹിത്യസംഘം : സംസ്ഥാന സമ്മേളനം

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു ഘട്ടത്തിലാണ്. എന്താണ് ഈ ഘട്ടത്തെ ശ്രദ്ധേയമാക്കുന്ന ഘടകം എന്ന ചോദ്യത്തിനുള്ള ഉത്തരം ഏറെ അന്വേഷിച്ചു കണ്ടെത്തേണ്ട ഒന്നല്ല. നമുക്കുചുറ്റും ദൈനംദിനമെന്നോണം വര്‍ധിച്ച തോതില്‍ മനുഷ്യത്വവിരുദ്ധമായ ഒരുപാടു കാര്യങ്ങള്‍ നടക്കുന്നു. ഒരുമയോടെ നില്‍ക്കേണ്ട ജനങ്ങള്‍ ഛിദ്രീകരിക്കപ്പെടുന്നു. മനുഷ്യന്‍ മനുഷ്യനെ ജാതീയതയുടെയും വര്‍ഗീയതയുടെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നു; വെറുക്കുന്നു.
മനുഷ്യത്വം നശിച്ചാല്‍ എല്ലാം നശിച്ചു. അതുകൊണ്ടുതന്നെ മനുഷ്യത്വത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുക എന്നതാണ് ഈ കാലത്ത് പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ കടമ. അത് ഏറ്റെടുക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ എന്ന് ആമുഖമായി തന്നെ ആശംസിക്കുകയാണ് ഞാന്‍. (more…)

അബുദാബി ശക്തി അവാർഡ്

ഏതു രാജ്യത്തു ചെന്നു ജീവിക്കുമ്പോഴും ആ രാജ്യത്തെ സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയില്‍ തന്നെ നിലകൊള്ളാനും അതേസമയം ജനിച്ച നാടിന്റെ സാംസ്കാരികമായ സവിശേഷതകളെ ഒട്ടുംതന്നെ കൈവിടാതെ നോക്കാനും മലയാളികൾക്കു എപ്പോഴും കഴിയാറുണ്ട്. ഈ പൊതുതത്വത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് യു.എ.ഇ.യിലെ മലയാളികള്‍. ഉപജീവനത്തിനുവേണ്ടി മണലാരണ്യത്തില്‍ ഒരുപാടു പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ കഴിയുമ്പോഴും മലയാളത്തെയും കേരളീയമായ സംസ്കാരത്തെയും അവര്‍ ഹൃദയപൂർവം സ്നേഹിക്കുന്നു. (more…)