Tag: malayalam

മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റണം

മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ഉദ്ഘാടനം ഡര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാകണം. പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള ഗ്രന്ഥശേഖരം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനാവണം. കമ്പ്യൂട്ടറില്‍ മലയാള ഭാഷ ഉപയോഗിക്കുന്നതില്‍ ചില പരിമിതികളുണ്ട്. യൂണികോഡില്‍ അലങ്കാര ഫോണ്ടുകള്‍ അധികമില്ലെന്ന പോരായ്മയുണ്ട്. ഇവ പരിഹരിക്കാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. (more…)

ജനകീയ ബദലിലൂടെ ഐശ്വര്യ കേരളം

മലയാളികളുടെ മാതൃഭൂമിയെന്ന നിലയില്‍ ഐക്യകേരളം നിലവില്‍വന്നിട്ട് 61 വര്‍ഷം പൂര്‍ത്തിയാകുന്നു. മലയാളഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനം എന്ന നിലയില്‍ ഐക്യകേരള രൂപീകരണം നടക്കുന്നത് 1956ലാണ്. വ്യത്യസ്ത സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക സ്ഥിതികള്‍ നിലനിന്നിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങളെ ഭാഷാടിസ്ഥാനത്തില്‍ ഏകോപിപ്പിച്ച് ഒരേഭാഷ സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം എന്ന നിലയ്ക്കാണ് കേരളം രൂപീകരിക്കുന്നത്. പൊതുവെ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീന ഫലമായും പുരോഗമനശക്തികളുടെ ശ്രമഫലവുമായാണ് ഇത് സംഭവിക്കുന്നത്. ഇത് അതിവേഗത്തിലും എന്നാല്‍, സ്വാഭാവികമായും നടന്ന ഒരു പ്രക്രിയ അല്ല. ശ്രമകരമായതും വര്‍ഷങ്ങള്‍ നീണ്ടതുമായ ദൌത്യത്തിലൂടെ നിരവധി ആളുകളുടെ പോരാട്ടഫലമായാണ് കേരളം ഇന്നത്തെ രൂപത്തില്‍ നിലവില്‍വന്നത്. ജന്മി- നാടുവാഴി- ഭൂപ്രഭു ഭരണവര്‍ഗങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായി നവോത്ഥാനത്തിന്റെ വെളിച്ചംപേറുന്ന ഉല്‍പ്പതിഷ്ണുക്കളുടെ പോരാട്ടം ഐക്യകേരള രൂപീകരണത്തിന് കാരണമായി. (more…)

മലയാളം സര്‍വകലാശാല

ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്‍റെ പേരില്‍ സ്ഥാപിതമായ മലയാള സര്‍വകലാശാലയില്‍ വരാന്‍ സാധിച്ചതില്‍ വലിയ ആനന്ദവും അഭിമാനവും തോന്നുന്നു. ഭാഷയെ സ്നേഹിക്കുകയും മലയാളത്തിന്‍റെ മഹത്വം തിരിച്ചറിയുകയും ചെയ്ത അനേകം ഭാഷാസ്നേഹികളുടെ അഭിലാഷമായിരുന്നു മലയാളത്തിന് വേണ്ടി ഒരു സര്‍വകലാശാല. ആ ആശയം യാഥാര്‍ത്ഥ്യമായി. അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സര്‍വകലാശാല അതിന്‍റെ ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയുകയും അവ നിറവേറ്റുന്നതിനുവേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു എന്നത് അഭിനന്ദനാര്‍ഹമാണ്.

ഇവിടെ എല്ലാ വിഷയങ്ങളും ബിരുദാനന്തരതലത്തില്‍ മലയാളത്തില്‍ പഠിക്കുന്നുവെന്നതും, ഗവേഷണ പ്രബന്ധരചന മലയാളത്തില്‍ നടത്തുന്നുവെന്നതും കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ തന്നെയാണ്. അര്‍ത്ഥപൂര്‍ണവും ധീരവുമാണ് മലയാള സര്‍വകലാശാലയുടെ ഈ കാല്‍വയ്പ്. സര്‍വകലാശാലാ വിദ്യാഭ്യാസവും ഭരണവും ഇംഗ്ലീഷിലായിരിക്കണമെന്ന വിചാരം, കൊളോണിയല്‍ കാലഘട്ടം തന്നുപോയ ദാസ്യമനോഭാവത്തിന്‍റെ നീക്കിയിരിപ്പാണ്. (more…)

മാതൃഭാഷാദിനം 2017

ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനമായി ആചരിക്കുകയാണ്. ലോകത്തിനൊപ്പം നമ്മളും ഈ ദിനം ഈ വിധത്തില്‍ സമുചിതമായി ആചരിക്കുന്നു.

സാര്‍വ്വദേശീയ തലത്തില്‍ ഒരു ദിനാചരണമുണ്ടായത് 1952 ഫെബ്രുവരി 1ന് കിഴക്കന്‍ ബംഗാളിലുണ്ടായ ഒരു സംഭവത്തില്‍നിന്നാണ് എന്ന ത് ഇന്ന് എത്രപേര്‍ക്കറിയാമെു വ്യക്തമല്ല. കിഴക്കന്‍ ബംഗാളില്‍ ഉര്‍ദു ഭരണഭാഷയാക്കിയതിനെതുടർന്ന് ധാക്കാ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം തുടങ്ങി. ഫെബ്രുവരി 21ന് പോലീസ് വെടിവെച്ചു. നാലു കുട്ടികള്‍ മരിച്ചു. ഈ സംഭവം വളരെ മുമ്പാണുണ്ടായതെങ്കിലും ഇതു മുന്‍നിര്‍ത്തിതന്നെയാണ് 1999 നവംബര്‍ 13ന് യുനസ്കോ അന്താരാഷ്ട്ര മാതൃഭാഷാദിനം ഫെബ്രുവരി 21 ന് ആചരിക്കണമെന്ന് നിശ്ചയിച്ചത്. (more…)

മലയാളത്തെ വൈജ്ഞാനിക ഭാഷയായി ഉയര്‍ത്തണം

ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പോലും മലയാളത്തില്‍ രചിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ മലയാളം വൈജ്ഞാനിക ഭാഷയായി വളരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷാദിനാഘോഷം വിജെടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയുടെ വ്യാപനത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഏതു രംഗത്തും ഏതുരാജ്യത്തെ പൗരനും മാതൃഭാഷ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ അവകാശം ഏറ്റവും കുറച്ച് ഉപയോഗിക്കുന്നവര്‍ മലയാളികളാണ്. മാതൃഭാഷയോട് സ്‌നേഹവും കൂറുമില്ലാത്തവരുമായി നാം മാറുന്നത് ഉത്കണ്ഠയോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. (more…)

ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനം

മന്ത്രിസഭ നൂറുദിവസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഈ യോഗം നടക്കുന്നത്. രണ്ടുതലത്തിലുള്ള പരിപാടികളുമായി മുമ്പോട്ടുനീങ്ങുന്ന ഒരു രീതിയാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചത്.

ഒന്ന്: ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ-ആശ്വാസ നടപടികള്‍. രണ്ട്: നാടിന്‍റെ വികസനത്തിനായുള്ള ദീര്‍ഘകാല പദ്ധതികള്‍.

ക്ഷേമപെന്‍ഷന്‍ വര്‍ധന പോലുള്ളവ ആദ്യത്തെ വിഭാഗത്തില്‍പ്പെടുമ്പോള്‍ കിഫ്ബി, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി, ഹരിതകേരളം തുടങ്ങിയവ രണ്ടാമത്തേതില്‍ പെടുന്നു.

പദ്ധതികള്‍ ഫയലുകളിലുറങ്ങാനുള്ളവയല്ല. ഈ സര്‍ക്കാര്‍ ഏതു പദ്ധതിയും പൂര്‍ണമായി നടപ്പാക്കാനുദ്ദേശിച്ചു തന്നെയാണ് പ്രഖ്യാപിക്കുന്നത്. നടപ്പാക്കലില്‍ വിട്ടുവീഴ്ചയില്ല എന്നര്‍ത്ഥം. (more…)

????????? ?????? ???????????????? ??????????? ???????????? ????????????? ??????? ?????

????????? ?????? ???????????????? ??????????? ???????????? ????????????? ??????? ??????? ????????????? ???????????? ??????? ????????? ????????????? ???????? ????????? ?????? ????????? ??????? ???? ????????????. ???????????, ????????? ??????, ?????? ????? ?????????? ??? ?????????????? ????????????. (more…)