Tag: memorial speech

ഫിദല്‍ അനുസ്മരണം

വിപ്ലവത്തിന്‍റെ വിരേതിഹാസമായി സ്വന്തം ജീവിതത്തെ മാറ്റിയ ധീരനായകര്‍ ചരിത്രത്തില്‍ അങ്ങിങ്ങായുണ്ട്. ആ ശൃംഖലയിലെ ഇങ്ങേയറ്റത്ത് നമ്മോടേറ്റവും അടുത്തുനിന്ന കണ്ണിയായിരുന്നു ഫിദല്‍ കാസ്ട്രോ. ഐതിഹാസിക വ്യക്തിത്വത്തിന്‍റെ കാര്യത്തില്‍ സമാനതയുള്ള മറ്റൊരാള്‍ അതിനിപ്പുറത്ത് ലോകത്തെവിടെയുമില്ല. ഈ വസ്തുതയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ് ഫിദല്‍ കാസ്ട്രോയുടെ ഉന്നതമായ മഹത്വവും അദ്ദേഹത്തിന്‍റെ വിയോഗം സൃഷ്ടിക്കുന്ന അഗാധമായ നഷ്ടവും നമുക്ക് കൂടുതല്‍ മനസ്സിലാവുക.

സ്വതന്ത്ര രാഷ്ട്രങ്ങളെയും ലോക സോഷ്യലിസ്റ്റ് സമ്പ്രദായങ്ങളെയും സംഹരിക്കാന്‍ വ്യഗ്രതപൂണ്ടു നില്‍ക്കുന്ന സാമ്രാജ്യത്വത്തെ വിറപ്പിക്കാന്‍ പോരുന്ന ആയുധങ്ങളൊന്നും കൈയിലുണ്ടായിരുന്നില്ല. ഒരു ചെറിയ രാഷ്ട്രം. ഒരു ചെറിയ ജനത. സാമ്പത്തികമായി നോക്കിയാലും സൈനികമായി നോക്കിയാലും ഏറ്റുമുട്ടി തോല്‍പിക്കാന്‍ വേണ്ട ശക്തിയില്ല. എന്നിട്ടും വിജയിച്ചു. എന്നിട്ടും അതിജീവിച്ചു. ക്യൂബയുടെ ആ ചരിത്രം ലോക ചരിത്രത്തിലെ മഹാവിസ്മയങ്ങളിലൊന്നാണ്. (more…)

ഫിദല്‍ കാസ്‌ട്രോ അനുസ്മരണ പ്രഭാഷണം

ഫിദല്‍ കാസ്‌ട്രോ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത് പുതിയ വികസന മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും വിധേയമാകാതെ എങ്ങനെ ആത്മാഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കാസ്‌ട്രോയും ക്യൂബയും ലോകത്തിന് നല്‍കിയത്. സെനറ്റ് ഹാളില്‍ നടന്ന ഫിദല്‍ കാസ്‌ട്രോ അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. കീഴടങ്ങാതെ എങ്ങനെ പൊരുതി അതിജീവിക്കാം എന്നു കാസ്‌ട്രോ കാട്ടിത്തന്നു. സാമ്രാജ്യത്തെ വിറപ്പിക്കാന്‍പോന്ന ഒരു ആയുധവും കൈയിലില്ലാത്ത ചെറിയ രാഷ്ട്രമായിരുന്നു ക്യൂബ. എന്നിരുന്നാലും ക്യൂബയുടെ അതിജീവനം ലോകവിസ്മയങ്ങളില്‍ ഒന്നാണ്. ക്യൂബയ്ക്കും കാസ്‌ട്രോയ്ക്കും ഇതിനായത് ശാസ്ത്രീയതയുള്ള രാഷ്ട്രീയദര്‍ശനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും കൊണ്ടാണ്. (more…)

പി. ഗോവിന്ദപിള്ള അനുസ്മരണം പ്രഭാഷണം

സമൂഹത്തെ ഉടച്ചുവാര്‍ക്കാന്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചവരെ ഓര്‍മിക്കുന്നതും മനസ്സിലാക്കുന്നതും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വലിയതോതില്‍ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പി.ഗോവിന്ദപിള്ളയുടെ സ്മരണാര്‍ത്ഥം സി-ഡിറ്റ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ സാഹചര്യത്തില്‍നിന്ന് അസാധാരണ വ്യക്തിത്വത്തിലേക്കു വളര്‍ന്ന പിജി വിജ്ഞാന വിപ്‌ളവത്തിന്റെ വെളിച്ചം സമൂഹത്തിലെത്തിക്കാനാണ് എന്നും പരിശ്രമിച്ചത്. എഴുത്തും പ്രസംഗവും സംവാദവുമെല്ലാം ശാസ്ത്രീയ സോഷ്യലിസത്തെ ജനങ്ങളിലെത്തിക്കാന്‍ വേണ്ടി ഉപയോഗിച്ച ധിഷണാശാലിയാണദ്ദേഹം. (more…)