ഹരിതകേരളം മിഷന് സാക്ഷരതാ പ്രസ്ഥാനത്തിനുശേഷമുള്ള ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഡിസംബര്‍ എട്ടിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ വലിയ തോതില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായി ഡിസംബര്‍ എട്ട് മാറണം. കേരളം ഹരിതവും, ശുചിത്വ പൂര്‍ണ്ണവും, കൃഷിയില്‍ സ്വയം പര്യാപ്തവുമാകുക എന്നതാണ് മിഷന്റെ ലക്ഷ്യം. ഹരിതകേരളം മിഷന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിക്കുന്നതുമായി ബന്ധപ്പെട്ട് 14 ജില്ലകളുടെയും ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ കളക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)
Tag: missions
നവ കേരളം മിഷന്
കേരളചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളില്‍ ഒന്നാണിത്. നാളിതുവരെ നടന്നിട്ടുള്ളവികസന പ്രക്രിയകളില്‍
നിന്നെല്ലാം ഒഴിവാക്കപ്പെട്ട ഏറ്റവും ദുരിതമനുഭവിക്കുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിഇനിയും അവര്‍ കാത്തിരിക്കേണ്ട എന്ന സന്ദേശമാണ് ഈ ചടങ്ങിലൂടെ നല്കാന് ഉദ്ദേശിക്കുന്നത്. അതോടൊപ്പംതന്നെ നവ കേരള നിര്‍മാണത്തിന് സര്‍വ്വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുക കൂടിയാണിവിടെ.
കേരളസംസ്ഥാനം രൂപംകൊണ്ടശേഷം ഭരണത്തില്‍ വന്നിട്ടുള്ളപ്പോഴൊക്കെ കേരളത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ അടിത്തറയിട്ട നിരവധി പരിഷ്ക്കാരങ്ങള്‍ക്ക് നേതൃത്വം നല്കിയ ചരിത്രമാണ് ഇടതുപക്ഷ സര്‍ക്കാരുകളുടേത്. ആ ചരിത്രദൗത്യങ്ങളുടെ കാലിക പ്രസക്തിയുള്ള തുടര്‍ച്ചയായാണ് നവ കേരള മിഷന് ചിട്ടപ്പെടുത്തിയിട്ടുള്ളത്. സമൂലമായ ഭരണ പരിഷ്ക്കാരങ്ങളും ദീര്‍ഘകാല പ്രതിഫലനങ്ങള്‍ ഉളവാക്കിയ സാമൂഹികമാറ്റങ്ങള്‍ക്ക് കാരണമായിട്ടുള്ള ഭൂപരിഷ്ക്കരണ നടപടികളും, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ജനകീയവല്‍ക്കരണവും ജനകീയ പൊലീസ് നയങ്ങളും കര്‍ഷകത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മാത്രമല്ല, കേരളത്തിലെ സകല ജനവിഭാഗങ്ങള്‍ക്കും ആവേശം പകര്‍ന്ന ജനകീയ വികസന നടപടികളായിരുന്നു. (more…)