ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് മലബാറിന്റെ മുന്നേറ്റത്തിന് അടിത്തറയിടുന്ന പ്രധാന പദ്ധതിക്കാണ് ഇന്ന് നാം ഇവിടെ തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യ കെട്ടിട സമുച്ചയം അഭിമാനത്തോടെ നാടിന് സമര്‍പ്പിക്കുകയാണ്. കേരളത്തിന്റെ ഐടി മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായി ഇതോടെ കോഴിക്കോട് മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ഏകദേശം മൂന്നുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ‘സഹ്യ’ എന്ന് പേരിട്ട കെട്ടിടത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് ഐടി വകുപ്പ് കണക്കാക്കിയിട്ടുള്ളത്. അതിന്റെ മൂന്നിരട്ടി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും ആ നഗരങ്ങളുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. അല്‍പ്പം വൈകിയാണെങ്കിലും ആ പട്ടികയിലേക്ക് കോഴിക്കോടും വരികയാണ്. (more…)