1924-നുശേഷം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് ഇത്തവണ നാം അഭിമുഖീകരിക്കേണ്ടി വന്നത്. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സംസ്ഥാനം കരകയറിവരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ദുരന്തത്തെ സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്. (more…)
Tag: monsoon disaster
മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ സഹായം നൽകും
മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. (more…)
കാലവര്‍ഷക്കെടുതി – ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുക
സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്.എഫ്) ഉദാരമായി സംഭാവന നല്കാന് വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചു. (more…)
ഇടുക്കി ഡാമിലെ ജലനിരപ്പ് : അതിജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ അതിജാഗ്രതാ നിര്‍ദ്ദേശം ( ഓറഞ്ച് അലര്‍ട്ട് )പുറപ്പെടുവിച്ചു. ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അത് പരിശോധിച്ച ശേഷം മാത്രമാകും ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുക. ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച ശേഷം മാത്രമാകും ഷട്ടറുകള്‍ തുറക്കുന്നത്. ഇപ്പോള്‍ ജനം പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നല്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണം
മന്ത്രിസഭാ തീരുമാനങ്ങള്‍ 25/07/2018
കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി അംഗീകരിച്ചു
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതനുസരിച്ച് ചെലവ് 2310 കോടി രൂപയാണ്. (more…)
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് നാടൊന്നാകെ രംഗത്തിറങ്ങണം
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെള്ളപ്പൊക്ക കെടുതികള്‍ നേരിടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കൊല്ലം കളക്ട്രേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. (more…)
മന്ത്രിസഭാ തീരുമാനങ്ങള്‍ 18/07/2018
കാലവര്‍ഷം: ദുരിതാശ്വാസ ക്യാമ്പിലുളളവര്‍ക്ക് സഹായധനം
കാലവര്‍ഷക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആയിരം രൂപ വീതം ഒറ്റത്തവണയായി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. (more…)
കാലവര്‍ഷം: നഷ്ടപരിഹാര വിതരണത്തിന് കാലതാമസം ഉണ്ടാവരുതെന്ന്
കാലവര്‍ഷ കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാര തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ജില്ലാ കളക്ടര്‍മാരുമായി കാലവര്‍ഷ കെടുതികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. (more…)
പ്രത്യേക മന്ത്രിസഭാ യോഗം 18/06/2018
1. കാല വര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്കുവാന് തീരുമാനിച്ചു.
2. പൂര്‍ണ്ണമായും തകര്‍ന്നതോ വാസയോഗ്യമല്ലാത്തതോ ആയ ഒരു വീടിന്, ദുരന്തബാധിതര്‍ പുതുതായി വീട് നിര്‍മ്മിക്കും എന്ന വ്യവസ്ഥയോടെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള വിഹിതവും ചേര്‍ത്ത് 4 ലക്ഷം രൂപയായി ഉയര്‍ത്തി പരിഷ്കരിച്ച് നല്കാന് തീരുമാനമെടുത്തു. (more…)