Tag: ockhi hurricane

ഓഖി ദുരന്തത്തില്‍ തിരിച്ചെത്താത്ത മത്‌സ്യത്തൊഴിലാളികളെ സംബന്ധിച്ച പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കും

മരണമടഞ്ഞ 25 പേരുടെ കുടുംബങ്ങള്‍ക്ക് തുക കൈമാറി

ഓഖി ദുരന്തത്തില്‍ തിരിച്ചെത്താത്ത മത്‌സ്യത്തൊഴിലാളികളെ സംബന്ധിച്ച പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം ജില്ലയിലെ 25 മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 20 ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള രണ്ടു ലക്ഷം രൂപയും വിഴിഞ്ഞത്തു നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)

ഓഖി ദുരന്തം: കേന്ദ്ര സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്രസംഘം എത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസി. കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്‌ഡേ എന്നിവര്‍ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

മത്‌സ്യബന്ധന മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ദീര്‍ഘകാല പദ്ധതികളെ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് ബിപിന്‍ മല്ലിക് അറിയിച്ചു. (more…)

കേരളത്തിന്റെ സഹായം തേടി തമിഴ്‌നാട്ടില്‍ നിന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളെത്തി

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായ തൊഴിലാളികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. നവംബര്‍ 28നാണ് വി. ജൂഡ്, മകന്‍ ജെ. ഭരത്, സി. രവീന്ദ്രന്‍, ജെ. ജോസഫ്, കെനിസ്റ്റണ്‍, എസ്.ജഗന്‍ എന്നിവര്‍ കടലില്‍ പോയത്. കടുത്ത കാറ്റില്‍ ബോട്ട് തകര്‍ന്നു. ജഗനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മറ്റുള്ളവര്‍ ഒഴുകിപ്പോയെന്ന വിവരമാണ് ജഗന്‍ നല്‍കിയത്.

ഇതിനിടെ മറ്റുള്ളവരുടെ മൃതദേഹം കണ്ടെത്തിയതായി ഡിസംബര്‍ രണ്ടിന് തൂത്തുക്കുടിയിലുള്ള ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ കേരളത്തിലേക്കെത്തുകയായിരുന്നു. (more…)

ദുരന്തമുഖതെത്തി മുഖ്യമന്ത്രി

നമ്മുടെ ജീവിതാനുഭവത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്ത് പറഞ്ഞു. ദുരന്തമുഖത്തെത്തിയ മുഖ്യമന്ത്രി കടലില്‍ പോയവരെ കാത്തിരിക്കുന്ന ഉറ്റവരുടെ അരികിലെത്തി അവരുടെ ദു:ഖത്തിലും ഉത്കണ്ഠയിലും സര്‍ക്കാരും പങ്കുചേരുന്നതായി അറിയിച്ചു.

സര്‍ക്കാരിന്റെ എല്ലാ എജന്‍സികളും വിവിധ സേനാവിഭാഗങ്ങളും സംയുക്തമായി ഒരേ മനസോടെയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അങ്ങേയറ്റം ജാഗ്രതയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. രാവിലെ നടന്ന ഉന്നതതല യോഗത്തിലും എല്ലാവരും ഇക്കാര്യം അറിയിക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മത്സ്യതൊഴിലാളികളും സജീവമാണ്. (more…)

CM Visits Victims of Ockhi Cyclone


Chief Minsiter Pinarayi Vijayan Visits Victims of Ockhi Cyclone at Medical college & Govt General hospital