ഇക്കൊല്ലത്തെ ഓണം എല്ലാവരും സ്നേഹത്തോടെയും പരസ്പരവിശ്വാസത്തോടെയും ആഘോഷിച്ചു എന്നത് ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീര്‍ത്തും മതേതരമായ ഒരു ജനകീയോല്‍സവമാണ് ഓണം. ജാതി-മത-പ്രദേശ ഭേദമില്ലാതെ എല്ലാരും ഒരുമിച്ചു ആഘോഷിക്കുന്ന ഉല്‍സവമാണ് ഓണം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം കൂടിയാണ് ഓണം. ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ചും ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചുമാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. അദ്ധ്വാനത്തിന്റെയും വിളവെടുപ്പിന്റെയും ആഘോഷമായ ഓണം നമ്മുടെ കാര്‍ഷികസംസ്കൃതിയേയും പ്രകൃതിയേയും വീണ്ടെടുക്കുന്നതിനുള്ള പ്രചോദനമാകണം. (more…)