Tag: Onam

ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി ഓണാശംസകള്‍ നേര്‍ന്നു

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ഇത്തവണ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം മുമ്പൊരിക്കലും ഇത്രയും വലിയ ദുരന്തം നേരിട്ടിട്ടില്ല. പത്തുലക്ഷത്തിലേറെ പേര്‍ ഇപ്പോഴും ആശ്വാസക്യാമ്പുകളിലാണ്. മനുഷ്യരെല്ലാം ഒന്നിച്ചുനിന്നാണ് ഈ ദുരന്തം നേരിടുന്നത്. ഈ ഒരുമ തന്നെ ലോകത്തിന് മറ്റൊരു മാതൃകയാവും. സമത്വത്തിന്‍റെയും സമഭാവനയുടെയും സ്നേഹത്തിന്‍റെയും സന്ദേശം നല്‍കുന്ന ഓണം, കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും അതിജീവിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാവട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓണത്തിന് ഒരു മുറം പച്ചക്കറി: വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

ഓണത്തിന് ഒരു മുറം പച്ചക്കറി പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ നട്ടുവളര്‍ത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   01/08/2018

മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിന് പുതിയ നിയമം
മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. (more…)

ഓണം-ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി

കേരളത്തില്‍ ഖാദി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണം-ബക്രീദ് ഖാദി മേള 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

ഓണം വാരാഘോഷത്തിന്റെ സമാപനഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

ഇക്കൊല്ലത്തെ ഓണം എല്ലാവരും സ്നേഹത്തോടെയും പരസ്പരവിശ്വാസത്തോടെയും ആഘോഷിച്ചു എന്നത് ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ത്തും മതേതരമായ ഒരു ജനകീയോല്‍സവമാണ് ഓണം. ജാതി-മത-പ്രദേശ ഭേദമില്ലാതെ എല്ലാരും ഒരുമിച്ചു ആഘോഷിക്കുന്ന ഉല്‍സവമാണ് ഓണം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം കൂടിയാണ് ഓണം. ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ചും ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചുമാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. അദ്ധ്വാനത്തിന്റെയും വിളവെടുപ്പിന്റെയും ആഘോഷമായ ഓണം നമ്മുടെ കാര്‍ഷികസംസ്കൃതിയേയും പ്രകൃതിയേയും വീണ്ടെടുക്കുന്നതിനുള്ള പ്രചോദനമാകണം. (more…)

ഓണാഘോഷം ഉദ്ഘാടനം 2017

സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും സമത്വബോധം സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന സങ്കല്‍പമാണ് ഓണാഘോഷങ്ങള്‍ക്കു പിന്നിലുള്ളത്. പണ്ടെന്നോ, എല്ലാ അര്‍ത്ഥത്തിലും നല്ലത് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള ഒരു കാലമുണ്ടായിരുന്നുവെന്ന് ഓണസങ്കല്‍പം നമുക്കു പറഞ്ഞുതരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിരുന്നുവെന്ന് ചിന്തിച്ചാല്‍ ഭാവിയില്‍ അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്ന ചിന്തയ്ക്ക് കരുത്തുലഭിക്കും. ആ അര്‍ത്ഥത്തിലാണ് ഓണത്തിന്‍റെ ഐതീഹ്യം പ്രസക്തമാവുന്നത്.

മനുഷ്യരെല്ലാം ഒന്നുപോലെ കഴിയുന്ന സമത്വസുന്ദരമായ ഒരു കാലമുണ്ടാകണം എന്ന് ജനങ്ങളാകെ ചിന്തിക്കുന്നതു കൊണ്ടാണ് ഓണം എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്ന് ഒരു ഉത്സവമായി കൊണ്ടാടുന്നത്. ജാതി, മത വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായി ഒരുമയോടെ ദേശീയോത്സവമായി ആഘോഷിക്കുന്നത്.

ആഘോഷങ്ങള്‍ നമുക്ക് പണ്ടേ പ്രിയപ്പെട്ടവയാണ്. ഏതൊക്കെ വിഷമങ്ങള്‍ക്കു നടുവിലാണെങ്കില്‍ പോലും ആഘോഷങ്ങളോടുള്ള പ്രതിപത്തി നാം കഴിവതും വിടാതെ സൂക്ഷിക്കാറുണ്ട്. (more…)

????????? ????? ????? ??????

????????? ???????????????????? ???????? ????? ????????? ??????????? ???????????????????? ???????? ????????? ????????? ??????????? ????????????????? ???????????? ??????? ??????? ??????. ??????? ?????????? ????????? ?????????????????????? ???????????????? ?????????????? ???????? ????? ???????? ???????????? ???????? ????????????????? ????????????. (more…)

ഓണാശംസകൾ

സമത്വസുന്ദരമായ ഒരു കാലം പണ്ടെന്നോ ഉണ്ടായിരുന്നുവെന്ന് ഓണം എന്ന ഐതിഹ്യം നമ്മോടു പറയുന്നു. ഉണ്ടായിരുന്നിരിക്കാം; ഇല്ലായിരുന്നിരിക്കാം. ഏതായാലും മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നു സങ്കല്‍പിക്കാൻ ഒരു സുഖമുണ്ട്. എന്നുമാത്രമല്ല, പണ്ട് അങ്ങനെയൊരു കാലമുണ്ടായിരുന്നുവെന്നു വിശ്വസിച്ചാൽ, അതിനു സമാനമായ ഒരു കാലത്തെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് അതു വലിയ ഊര്‍ജം പകരും. (more…)

??????????? ?????????? ????????????? ??????

??????????????????? ???????? ?????? ??????????????????????? ???????? ?????????????????????????????? ??.??.??.???????? ????? ?? ?????????????? ?????????? ???????? ??????????? ??????????? ??????????? ????????????? ?????????????? ???????????? ?????????????????????????????? ???????????? ??????? ????? ??????. ???????????????? ??????????????? ??????????? ???????? ?????????????. ?????????????????????????????? ??????????. (more…)