നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്. (more…)
Tag: pravasi welfare
ജന്മനാട്ടില് സംരംഭകരാവാന്‍ പ്രവാസികളെ സര്‍ക്കാര്‍ സഹായിക്കും
റീടേണ്‍ പ്രവാസി പുനരധിവാസ പദ്ധതിയും സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതിയും ഉദ്ഘാടനം ചെയ്തു
ജന്മനാട്ടില് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തെ പിന്നാക്കവിഭാഗങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ റീടേണ്‍, പ്രൊഫഷണലുകള്‍ക്കുള്ള സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)