Tag: Rehabilitation

മാനസികാരോഗ്യം വീണ്ടെടുത്തവരെ പുനരധിവസിപ്പിക്കുന്നതിന് എല്ലാവിധ സര്‍ക്കാര്‍ പിന്തുണയും

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സുഖം പ്രാപിച്ചവര്‍ക്കുള്ള പുനരധിവാസപദ്ധതിയുമായി ‘സ്‌നേഹക്കൂടി’ന് തുടക്കമായി

മാനസികരോഗം മാറിയവരെ പുനരധിവസിപ്പിക്കുന്നതിന് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് സുഖം പ്രാപിച്ചവര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ ‘സ്‌നേഹക്കൂടി’ന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണോദ്ഘാടനം

മുട്ടത്തറയിലെ മത്സ്യത്തൊഴിലാളി പുനരധിവാസ ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു മത്സ്യത്തൊഴിലാളികള്‍ക്ക് വാസയോഗ്യമായ ഭവനവും ജീവിതസുരക്ഷയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൂരഹിത മത്സ്യത്തൊഴിലാളി ഭവന പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുട്ടത്തറയിലെ ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റിന്റെ സഹായത്തോടെ തയാറാക്കിയ ബൃഹത്തായ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം മത്‌സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനം, സാമൂഹ്യസുരക്ഷിതത്വം ഇവയെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ബൃഹത്തായ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പല പദ്ധതികള്‍ക്കും രൂപം നല്‍കി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. വാസയോഗ്യമായ ഭവനം (more…)