Tag: reservation

പട്ടികജാതി-പട്ടികവര്‍ഗ പ്രാതിനിധ്യം

സര്‍ക്കാര്‍ വകുപ്പുകളിലെ പട്ടികജാതി, പട്ടികവര്‍ഗ പ്രാതിനിധ്യം സംബന്ധിച്ച് സമയബന്ധിതമായി വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും റിസര്‍വ് ചെയ്ത തസ്തികകളില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കാനും ഓരോ വകുപ്പിലും വകുപ്പധ്യക്ഷന് താഴെയുള്ള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

നോഡല്‍ ഓഫീസറെ നിയമിച്ച് ഒരാഴ്ചക്കകം പൊതു ഭരണവകുപ്പ് സെക്രട്ടറിയെ എല്ലാ വകുപ്പുകളും അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ പട്ടികജാതി-പട്ടികവര്‍ഗ പ്രാതിനിധ്യം ഉറപ്പാക്കുന്നതു സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില തസ്തികകളില്‍ യോഗ്യരായ പട്ടികവര്‍ഗക്കാരെ ലഭിക്കാന്‍ പ്രയാസം നേരിടുന്നതിനാല്‍ നിയമനം നടത്താനാവുന്നില്ല. ഇതുപരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കാമെന്ന് പരിശോധന നടത്തി ഇടക്കാല റിപ്പോര്‍ട്ട് ഇതുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം. (more…)