സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ കരുപ്പിടിപ്പിച്ച നിദ്ദേശപ്രകാരം നടപ്പാക്കിയ കോര്‍ ബാങ്കിങ് ഉള്‍പ്പെടെയുള്ള സംയോജിത ധനമാനേജ്മെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനമാണ് ഇന്നിവിടെ നടക്കുന്നത്.
ആധുനികമായ എല്ലാ സാദ്ധ്യതകളും ഉള്‍പ്പെടുത്തിയാണ് ഈ സംവിധാനം വികസിപ്പിച്ചു നടപ്പാക്കിയിരിക്കുന്നതെന്നാണു ഞാന്‍ മനസിലാക്കുന്നത്. അക്കൗണ്ടന്റ് ജനറല്‍, റിസര്‍വ്വ് ബാങ്ക്, ഏജന്‍സി ബാങ്ക് തുടങ്ങിയവയെല്ലാമായും ട്രഷറികളെ ബന്ധിപ്പിച്ച് ധനപരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇതിലൂടെ കഴിയും. സംസ്ഥാനത്തിന്റെ സാമ്പത്തികയിടപാടുമായി ബന്ധപ്പെട്ടുനില്ക്കുന്ന എല്ലാവരുംഈ സമഗ്രസംവിധാനതിന്റെ കീഴില്‍ വരികയാണ്.
സങ്കീര്‍ണ്ണമായിരുന്ന ഒട്ടനവധി നടപടിക്രമങ്ങള്‍ ഇതിലൂടെ ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ട്രഷറികളുടെ ഗുണഭോക്താക്കളെയും ഉദ്യോഗസ്ഥരെയും സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ കാര്യം. ഇടപാടുകളെല്ലാം ഇതോടെ സുഗമവും സുതാര്യവുമാകും. ധനസ്ഥിതിയെയും ധനകാര്യയിടപാടുകളെയും സംബന്ധിച്ചു സര്‍ക്കാരിനും അപ്പപ്പോള്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ കഴിയും. ലോകത്ത് എവിടെനിന്നും 24 മണിക്കുറും സര്‍ക്കാരിലേക്ക് പണം സ്വീകരിക്കാന്‍ ഇനിമുതല്‍ സാധിക്കും. ഇടപാടുകളെല്ലാം കറന്‍സിരഹിതം ആയിരിക്കുന്നു. ഇപ്പോള്‍ ഇവിടെ കണ്ടതുപോലെ വിവിധ നിധികളിലേക്കൊക്കെ സംഭാവന നല്കാന് ഇനി ബുദ്ധിമുട്ടുകളില്ല. (more…)