സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍
പ്രളയാനന്തര ശുചീകരണത്തിന്റെ തുടര്‍ച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ സംസ്ഥാനത്ത് തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. (more…)
Tag: Sabarimala
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവള നിര്‍മ്മാണം
ശബരിമല തീര്‍ത്ഥാടനത്തിന് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുളള ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ദേവസ്വം ബോര്‍ഡുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു.
വിശാലമായ ഹാള്‍, ഭക്ഷണശാല,ശുചിമുറികള്‍ എന്നീ സൗകര്യങ്ങളുളള ഇടത്താവളങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള പത്ത് കേന്ദ്രങ്ങളിലാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 212 കോടി രൂപയാണ് ചെലവഴിക്കുന്നത്. (more…)
Letter to the Prime Minister (Sabarimala)
Dear Shri. Narendra Modiji,
Greetings from Kerala!
Sabarimala, the famous temple of Lord Ayyappa on the hills of Western Ghats in the Pathanamthitta District of Kerala is a very unique pilgrim centre. Perhaps, this is probably the one of the largest annual pilgrimages, where more than four crore pilgrims come to worship in a short period of two months- mid- November to mid-January every year. It is also very special in that it is open to people of all castes, creed and religion. (more…)
Southern State Ministers’ Conference on Sabarimala Pilgrimage
Southern State Ministers’ Conference on Sabarimala Pilgrimage
ശബരിമലയുടെ സ്ഥാനം ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന പദവിയേക്കാള്‍ മുകളില്‍
ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന പദവിയേക്കാള്‍ മുകളിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഒരുക്കം സന്നിധാനത്ത് അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല സീസണിനു മുന്നോടിയായി ചെയ്യേണ്ട പ്രവൃത്തികള്‍ വേഗം പൂര്‍ത്തിയാക്കണം. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ പ്രയാസം പരമാവധി ലഘൂകരിക്കാനാവണം. കഴിഞ്ഞകാലങ്ങളില്‍ സംഭവിച്ച പിഴവ് പരിഹരിച്ച് പൂര്‍ണതയ്ക്കായി ശ്രമിക്കണം. കുടിവെള്ളം നല്‍കുന്നതിന് ജലവിഭവ വകുപ്പ് കിയോസ്കുകള്‍ സ്ഥാപിച്ചതും ദേവസ്വം ബോര്‍ഡ് മറ്റു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും തീര്‍ത്ഥാടകര്‍ക്ക് ആശ്വാസകരമാണ്. കുടിവെള്ള പൈപ്പുകള്‍ക്ക് മുകളിലും പരിസരത്തും മാലിന്യമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. (more…)
സന്നിധാനത്ത് പുണ്യദര്‍ശനം കോംപ്ലക്സിന്റേയും ജലസംഭരണിയുടെയും ശിലാസ്ഥാപനം നിര്‍വഹിച്ചു
കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം ശബരിമലയിലെ വികസനം പ്രാവര്‍ത്തികമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശബരിമല സന്നിധാനത്ത് ടൂറിസം വകുപ്പിന്റെ പുണ്യദര്‍ശനം കോംപ്ലക്സിന്റേയും ദേവസ്വം ബോര്‍ഡിന്റെ ജലസംഭരണിയുടെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇവിടെയെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ സൗകര്യത്തിനായിരിക്കണം ശബരിമല വികസന പദ്ധതിയില്‍ പ്രാധാന്യം നല്‍കേണ്ടത്. തീര്‍ത്ഥാടകര്‍ വരികയും ദര്‍ശനം നടത്തി വേഗത്തില്‍ മടങ്ങിപ്പോവുകയുമാണ് ശബരിമലയെ സംബന്ധിച്ച് ആവശ്യം. വികസനത്തിന്റെ പേരില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടം വരാതിരിക്കുകയാണ് പ്രധാനം. അതിനു പകരം തീര്‍ത്ഥാടകര്‍ക്കായി മറ്റു സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. (more…)
CM Press Meet at Sannidhanam after Sabarimala Review Meeting
CM Press Meet at Sannidhanam after Sabarimala Review Meeting
CM Speech after laying foundation stone of punyadarshanam complex
The foundation stone of the punyadarshanam complex and the reservoir was done at Sannidhanam.
CM Sabarimala Temple Visit
Chief Minister Pinarayi Vijayan on Monday evening walked for almost one and a half hours to reach the temple of Lord Ayyappan. During his visit he took stock of the preparations for the upcoming pilgrimage season
ശബരിമലയിലെ മുഴുവന്‍ പ്രവൃത്തികളും ഒക്ടോബറില്‍ പൂര്‍ത്തിയാക്കണം
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. ശബരിമല ഉത്സവത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ഡര്‍ബാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു.
വിവിധ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് ഒക്ടോബര്‍ 15നകം നല്‍കും. കഴിഞ്ഞ സീസണില്‍ ലഭിച്ചതില്‍ കൂടുതല്‍ തുക ആവശ്യമെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ദേവസ്വം, ധന വകുപ്പ് സെക്രട്ടറിമാരെ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. (more…)