Tag: Sabarimala

CM Reviwe Meeting on Sabarimala


Chief Minister Pinarayi Vijayan has directed all works related to Sabarimala Mandala and Makara Vilakku Mahotsavam to be completed in October too. He was presiding over the meeting at the Durbar Hall to review the preparations for Sabarimala festival. The funds will be made available to various departments and local self-government institutions by October 15.

മന്ത്രിസഭാ തീരുമാനങ്ങള്‍  20/09/2017

1. എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം
പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ എയ്ഡഡ് സ്കൂളുകളില്‍ അധ്യപക – അനധ്യാപക നിയമനത്തില്‍ ശാരീരികാവശത അനുഭവിക്കുന്നവര്‍ക്ക് മൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

2. ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തന്നവര്‍ക്ക് കടുത്ത ശിക്ഷ
ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിനുളള നിയമഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍  23/08/2017

  • കാസര്‍കോട് ജില്ലയില്‍ സാമൂഹ്യസുരക്ഷാമിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന 4675 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
  • പ്രവര്‍ത്തനരഹിതമായ ആലപ്പുഴ തുറമുഖത്തെ 299 തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.
  • സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍ പഞ്ചായത്തില്‍ ചീങ്ങേരി എക്സ്റ്റന്‍ഷന്‍ ഫാമിലെ 31 ആദിവാസി തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.
  • സര്‍വീസില്‍ നിന്നും വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുളള സ്പെഷ്യല്‍ പേയ്ക് 01-11-1999 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാന്‍ തീരുമാനിച്ചു.

(more…)

മന്ത്രിസഭാ തീരുമാനങ്ങള്‍  19/07/2017

ശബരിമല വിമാനത്താവളം

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം നിര്‍മിക്കുന്ന വിമാനത്താവളം കാഞ്ഞിരപ്പളളി താലൂക്കില്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി എസ്റ്റേറ്റില്‍ ആയിരിക്കും. സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം പണിയാന്‍ തീരുമാനിച്ചത്. ഇവിടെ 2263 ഏക്കര്‍ ഭൂമിയുണ്ട്. രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം. ഇവിടെ നിന്ന് ശബരിമലയിലേക്ക് നാല്പത്തിയെട്ട് കിലോമീറ്ററാണ് ദൂരം. കൊച്ചിയില്‍ നിന്ന് 113 കിലോമീറ്റര്‍ ദൂരമുണ്ട്.

നിയമസഭാസമ്മേളനം

പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ് 7 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. (more…)

ശബരിമലയിൽ എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും

മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. മകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

തീര്‍ത്ഥാടകര്‍ക്ക് അരവണ, അപ്പം തുടങ്ങിയ പ്രസാദങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കണമെന്നും സന്നിധാനത്തും ക്യൂ കോംപ്ലക്‌സിലും ഉള്‍പ്പെടെ തീര്‍ത്ഥാടകരുടെ തിരക്കു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു. (more…)

Cabinet Decisions 04/01/2017

1. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിസ്ഥിതി വകുപ്പുമായി പര്യാലോചന ഉറപ്പുവരുത്താന്‍ കാര്യനിര്‍വ്വഹണച്ചട്ടങ്ങളില്‍ ഭേദഗതിവരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

2. 2016-17 വര്‍ഷത്തെ ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെസ്സ് സബ്സിഡിയായി 75 ലക്ഷം രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 1 കോടി രൂപയ്ക്ക് പുറമേയാണിത്.

3. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഓഫീസ് ജീവനക്കാര്‍, സാനിറ്റേഷന്‍ ജീവനക്കാര്‍, എന്നിവരുടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. (more…)

കറന്‍സി നിയന്ത്രണം : അടിയന്തര നടപടിയുണ്ടാകണം

സംസ്ഥാനത്ത് 1000, 500 രൂപ കറന്‍സി നോട്ടുകള്‍ നിരോധിച്ചതു മൂലം സംജാതമായ ഗുരുതരാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയന്‍റെ ഉദ്ഘാനം പ്രഗതിമൈതാനിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തډാര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് ശബരിമലയില്‍ ബാങ്കുകളുടെ കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കുക, പ്രാദേശിക സഹകരണ ബാങ്കുകള്‍ വഴി പണം കൈമാറാനുള്ള സൗകര്യം ഒരുക്കുക. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അതുവഴി ആവശ്യമായ പണം കൈമാറുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. (more…)

ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ സമീപ സംസ്ഥാനങ്ങള്‍ സഹകരിക്കണം

ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീര്‍ഥാടകരെ ബോധവത്കരിക്കാനുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സമീപ സംസ്ഥാനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകര്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുഗമമായ ദര്‍ശനവും, സുരക്ഷിത സഞ്ചാരവും, വൃത്തിയുള്ള പരിസ്ഥിതിയും ഒരുക്കുന്നത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശബരിമല ഒരു പരിസ്ഥിതിലോല പ്രദേശമായതിനാല്‍ വനപ്രദേശത്തിന്റെ തനിമ അതേപടി സംരക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും കടമയാണ്. ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പ്ലാസ്റ്റിക് കൊണ്ടുവരുന്നുണ്ട്. ആനകളുള്‍പ്പെടെ വനത്തിലെ നിരവധി മൃഗങ്ങള്‍ പ്ലാസ്റ്റിക് (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 08-11-2016

1.നെല്ല് സംഭരണവില കിലോയ്ക്ക് 21.50 രൂപയില്‍നിന്നും 22.50 രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2016 ഓക്ടോബര്‍ മുതല്‍ സംഭരിച്ച നെല്ലിന് ഈ വില ബാധകമാകും.

2.എറണാകുളം ജില്ലയില്‍ ഇരുമ്പനം റെയില്‍വെ ഓവര്‍ബ്രിഡ്ജ്, എയര്‍പോര്‍ട്ട് – സീപോര്‍ട്ട് റോഡ്, തൃപ്പൂണിത്തറ എസ്.എന്‍. ജംഗ്ഷന്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളിലെ ടോള്‍ പിരിവ് നിര്‍ത്താന്‍ തീരുമാനിച്ചു. ഇതുവഴി ഏഴുകോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാകും.

3.ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെസ് സബ്സിഡിയായി ഒരു കോടി രൂപ അനുവദിച്ചു.

4.കാസര്‍ഗോഡ് ആനിക്കാടി ചക്ലിയ കോളനിയില്‍ കൃഷ്ണന്‍-സാവിത്രി ദമ്പതികളുടെ മകന്‍ മാസ്റ്റര്‍ സുരാഗിന്‍റെ മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി മൂന്നു ലക്ഷം രൂപ അനുവദിച്ചു. (more…)

ശബരിമല നിത്യദര്‍ശനം : നിര്‍ദേശം മാത്രം

ശബരിമലയില്‍ തിരുപ്പതി മോഡലില്‍ നിത്യവും ദര്‍ശനത്തിന്‌ സൗകര്യമേര്‍പ്പെടുത്തണമെന്നത്‌ ചര്‍ച്ച ചെയ്യാന്‍ വേണ്ടി നിര്‍ദേശിച്ചതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കൂടിയ യോഗത്തില്‍ തീരുമാനങ്ങള്‍ വിശദീകരിക്കെയാണ്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റിന്‌ മറുപടിയായി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌. (more…)