A project to find a sustainable solution to drinking water scarcity and drought and increase the water table.
Tag: save water resorces
വരട്ടാര്‍
ഏറെ സന്തോഷത്തോടെയാണ് വരട്ടാറിന്റെ തീരത്തെ ഈ യോഗത്തില്‍ പങ്കെടുക്കുന്നത്. 20 വര്‍ഷത്തോളമായി ഒഴുകാതെ കിടന്ന ആദിപമ്പയേയും വരട്ടാറിനെയും പുനരുജ്ജീവിപ്പിച്ച് നാടിനു സമര്‍പ്പിക്കുന്നതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണല്ലോ ഇന്നിവിടെ തുടക്കമാകുന്നത്. ഈ നദിയുടെ ജീവന് വീണ്ടെടുക്കുന്നതിനായി അണിചേര്‍ന്ന ഏവരേയും ആദ്യംതന്നെ ഞാന്‍ അഭിനന്ദിക്കുകയാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് കുതിച്ചൊഴുകിയ ഒരു നദിയായിരുന്നല്ലോ ഇത്. മണിമലയാറിന്റെ തീരത്തേയും പമ്പയാറിന്റെ തീരത്തേയും സംയോജിപ്പിക്കുന്ന നദി എന്നായിരുന്നു ഇതിനെ പൊതുവെ വിശേഷിപ്പിച്ചിരുന്നത്. മണിമലയാറില്‍ ജലനിരപ്പുയരുമ്പോള്‍ വരട്ടാര്‍ തെക്കോട്ട് പമ്പയിലേക്ക് ഒഴുകും. പമ്പയില്‍ ജലനിരപ്പുയരുമ്പോള്‍ വടക്ക് മണിമലയാറിലേക്ക് ഒഴുകും. ഇത്ര സമൃദ്ധമായി ഒഴുകിയിരുന്ന വരട്ടാര്‍ എങ്ങിനെയാണ് വറ്റിവരണ്ടത്? വീണ്ടെടുക്കലിന്റെ ഈ അവസരത്തില്‍ തന്നെ അതൊന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. (more…)
കാനാമ്പുഴ അതിജീവനം ഹരിതകേരള സപ്ലിമെന്റ് പ്രകാശനം ചെയ്തു
കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ നശിച്ചുകൊണ്ടിരിക്കുന്ന കാനാമ്പുഴ വീണ്ടെടുക്കല്‍ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കാനാമ്പുഴ അതിജീവനം ഹരിതകേരള സപ്ലിമെന്റ് മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സും കാര്‍ഷിക മേഖലയുടെ ജീവനാഡിയുമായിരുന്നു കാനാമ്പുഴ. കാനാമ്പുഴയുടെ തീരം എന്നര്‍ത്ഥം വരുന്ന കാനനൂര് ലോപിച്ചാണ് കണ്ണൂര്‍ എന്ന പേരുണ്ടായത്. കണ്ണൂരിന്റെ സ്ഥലനാമവുമായി ബന്ധമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ കാനാമ്പുഴ മാച്ചേരി മുതല്‍ ചേലോറ എളയാവൂര് വയല്‍ വരെ പത്തുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാടുപടര്‍ന്നും മാലിന്യ നിക്ഷേപം മൂലവും നാശത്തിന്റെ വക്കിലാണ്. (more…)
ഹരിതകേരളം – ധര്‍മ്മടം
ഹരിത കേരള മിഷന്റെ ഭാഗമായി കൃഷി, ജല സംരക്ഷണം എന്നിവ പരിപോഷിപ്പിക്കുന്നതിനായി ധര്‍മ്മടം ഗ്രാമപഞ്ചായത്ത് ‘ഒരു വീട്ടില്‍ ഒരു മാവും ഒരു മഴക്കുഴിയും’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 5000 ഒട്ടുമാവിന് തൈകളും 7000 കാന്താരി തൈകളും വിതരണത്തിനായി എത്തിക്കഴിഞ്ഞെന്നും അതിനുപുറമെ 5000 മഴക്കുഴികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശ്ലാഘനീയമായ കാര്യമാണിത്.
ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഭൂപരിഷ്കരണത്തിനു ശേഷം നടക്കുവാന്‍ പോകുന്ന ഏറ്റവും വലിയ ഭരണനടപടിയാണ് ഹരിതകേരളം പദ്ധതി. പ്രകൃതിസമൃദ്ധിയാല്‍ സമ്പന്നമായിരുന്നു നമ്മുടെ സംസ്ഥാനം. എന്നാല്‍ ഈ സമൃദ്ധി നമുക്ക് കൈമോശം വന്നിരിക്കുകയാണിന്ന്. അശാസ്ത്രീയമായ വികസനസങ്കല്പങ്ങള് വികലമാക്കിയ നമ്മുടെ മണ്ണിനേയും പ്രകൃതിയേയും തിരിച്ചുപിടിക്കുകയെന്നതാണ് ഹരിതകേരളം പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. (more…)