ജില്ലയില്‍ നദികളുടെ പുനരുജ്ജീവനത്തിനായി രൂപം കൊണ്ടിട്ടുള്ള ജനകീയ കൂട്ടായ്മകള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവല്ല ആലംതുരുത്തി പാലത്തിനു സമീപം ജനകീയ കൂട്ടായ്മയില്‍ നടന്നുവരുന്ന കോലറയാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന് നടപ്പാക്കിയത് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങള്‍ നേടുന്നതിനാണ്. ശുചീകരണം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജൈവകൃഷി പ്രോത്സാഹനം എന്നിവയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. നാടിന്റെ ഹരിതാഭ വീണ്ടെടുക്കുന്നതിന് ജനകീയ കൂട്ടായ്മകളിലൂടെയുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. (more…)