Tag: Scheduled Tribes

ഗോത്രബന്ധു-ഗോത്രജീവിക പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

സംസ്ഥനത്തെ ആദിവാസി സമൂഹത്തിലെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളോടുള്ള അകല്‍ച്ച കുറയ്ക്കുകയും അതുവഴി കൊഴിഞ്ഞുപോക്ക് തടയുകയും ചെയ്യാനായി ആവിഷ്‌കരിച്ച ഗോത്രബന്ധു പദ്ധതിക്കും ഈ വിഭാഗത്തില്‍പെട്ടവരുടെ ജീവനോപാധി ഉറപ്പാക്കുന്നതിനുള്ള ഗോത്രജീവിക പദ്ധതിക്കും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. ഒപ്പം പത്തുവിഭാഗം പ്രഫഷണല്‍ കോഴ്‌സുകളില്‍ രണ്ടാം വര്‍ഷം പഠിക്കുന്ന പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന പരിപാടിക്കും ഗോത്രവിഭാഗക്കാര്‍ ഉള്‍പ്പെട്ട കുടുംബശ്രീകള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഗോത്രബന്ധുപദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അവര്‍ക്കിടയിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാവുകയും വിദ്യാലയങ്ങള്‍ ഗോത്രസൗഹൃദമാവുകയും ചെയ്യുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മെന്റര്‍ ടീച്ചര്‍മാര്‍ക്ക് ഊരുകളെയും വിദ്യാലയങ്ങളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കാനാവും. പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ ഒരാള്‍ പോലും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഗോത്രജീവിക പദ്ധതിയുമായി നീങ്ങുന്നത്. (more…)