കുരുന്നുകളുടെ ശൈശവകാല പരിചരണത്തെയും അറിവിന്റെ വിന്യാസത്തെയും കുറിച്ചുള്ള ഈ ദേശീയ ശില്പശാലയില് പങ്കെടുക്കാന്‍ കഴിയുന്നതിലെ സന്തോഷം ആദ്യം തന്നെ പങ്കുവയ്ക്കട്ടെ. ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഉതകുന്നതാണ് എസ് സി ഇ ആര് ടിയുടെ ഈ ബൃഹത്തായ സംരംഭം.
ജനനം മുതല്‍ ആറു വയസുവരെയുള്ള കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവുമാണല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ശൈശവകാല പരിചരണം സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട സംഗതിയാണ്. എന്നിരിക്കിലും ബോധപൂര്‍വ്വമോ അല്ലാതെയോ പലപ്പോഴും സമൂഹം അവഗണിക്കുന്ന ഒന്നാണ് ഈ ഇളം പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ മനോഭാവം മനസ്സിലാക്കി അവരോടു പെരുമാറേണ്ടതിന്റെ ആവശ്യകത. കുഞ്ഞുങ്ങളുടെ ജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന കാലഘട്ടമാണിത്. അതിനാല്‍ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ഈ ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ച എന്തുകൊണ്ടും അനുയോജ്യമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. (more…)