Tag: SNDP

ജാത്യാഭിമാനം പ്രോല്‍സാഹിപ്പിക്കുന്നത് ഗുരുനിന്ദ

ശ്രീനാരായാണ ഗുരു തള്ളിപ്പറഞ്ഞ ജാത്യാഭിമാനത്തെ പ്രോല്‍സാഹിപ്പിക്കുന്നത് ഗുരുനിന്ദയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരെന്ന് നടിക്കുന്ന ചിലര്‍ രാഷ്ട്രീയ ലക്ഷ്യംവച്ച് ചാതുര്‍വര്‍ണ്യം മുഖ്യ അജണ്ടയായ പ്രസ്ഥാനവുമായി സഖ്യമുണ്ടാക്കിയതാണ് ഏറ്റവും വലിയ ഗുരു നിന്ദയെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

ജാതിയില്ലെന്ന് പഠിപ്പിച്ച ഗുരുവിനെ ജാതി പറഞ്ഞ് നിന്ദിക്കരുത്

ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വിവാദം ഗുരുനിന്ദയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കേരള സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ നിര്‍വഹിക്കുയായിരുന്നു അദ്ദേഹം. ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നിതിനിടെ നിര്‍ഭാഗ്യകരമായ സംവാദങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന ജാതിയില്ലാ വിളംബരത്തിന്റെ കാതല്‍ തന്നെ തകര്‍ക്കുകയാണ് സംഘ്പരിവാര്‍. ഇതിന്റെ ഭാഗമായാണ് ഗുരുവിനെ ഹിന്ദുമത സന്യാസിയാക്കാനുള്ള ശ്രമം. (more…)

പുനലൂർ എസ്.എൻ.കോളേജ്

‘വിദ്യകൊണ്ട് പ്രബുദ്ധരാവുക’ എന്ന സന്ദേശം സമൂഹത്തിന് നല്‍കിയ ശ്രീനാരായണ ഗുരുവിന്‍റെ പേരിലുള്ള ഈ കലാലയം അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അരനൂറ്റാണ്ടെന്നത് ചെറിയ കാര്യമല്ല. കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കിയാണ് മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കര്‍ പുനലൂര്‍ എസ്.എന്‍. കോളേജ് ആരംഭിച്ചത്. പ്രീഡിഗ്രി മാത്രമായി ആരംഭിച്ച് പിന്നീട് ഡിഗ്രിയിലേക്കും പി.ജി.യിലേക്കും വളരുകയായിരുന്നു. എളിയ തുടക്കം അവിടെ പരിമിതപ്പെട്ടുപോകാതെ മഹത്വത്തിലേക്കു വളര്‍ന്നു എന്നര്‍ത്ഥം. (more…)