1. മദ്യം ഉപയോഗിക്കാനുളള പ്രായപരിധി ഉയര്‍ത്തുന്നു
മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്താന്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
2. വനിതാ കമ്മീഷന് കൂടുതല്‍ അധികാരം നല്കുന്നു
പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. നിലവിലുളള കേരള വനിതാ കമ്മീഷന് നിയമപ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുളളൂ. (more…)