Tag: student-police

പോലീസിന്റെ പക്കലുള്ള വിജ്ഞാനം സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ കഴിയണം

പോലീസിന്റെ പക്കലുള്ള അറിവും വിവരങ്ങളും സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ നവീകരിച്ച ഓഡിറ്റോറിയവും വിജ്ഞാന നിര്‍വഹണ വൈദഗ്ധ്യം സംബന്ധിച്ച ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)

സ്റ്റുഡന്‍റ് പോലീസ് പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും

സ്റ്റുഡന്‍റ് പോലീസ് പദ്ധതിയുടെ ഗുണഫലങ്ങള്‍ കഴിയാവുന്നത്ര വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ അടുത്തവര്‍ഷത്തോടെ കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റുഡന്‍റ് പോലീസ് ഏഴാമത് സംസ്ഥാനതല സമ്മര്‍ ക്യാമ്പിന്‍െറ സമാപനസമ്മേളനത്തില്‍ പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്റ്റുഡന്‍റ് പോലീസ് പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ നേടിയ അറിവുകള്‍ അവരവരുടെ ഉന്നതിക്കൊപ്പം സമൂഹത്തിനായും ഉപയോഗിക്കപെടണം. അപ്പോഴാണ് യഥാര്‍ഥ കേഡറ്റാവുന്നതെന്ന ചിന്ത പ്രചോദനമാകണം. ഇപ്പോള്‍ 574 സ്കൂളുകളിലായി, അരലക്ഷത്തോളം കേഡറ്റുകള്‍ സ്റ്റുഡന്‍റ് പോലീസ് പദ്ധതിയിലൂടെ പരിശീലനം നേടുന്നുണ്ട്. നാടിന് കാര്യക്ഷമമതയും ആരോഗ്യവുമുള്ള ഒരു തലമുറ ആവശ്യമാണ്. അതിനാല്‍ സര്‍ക്കാരും സമൂഹവും വളരെ പ്രാധാന്യത്തോടെയാണ് പദ്ധതിയെ നോക്കിക്കാണുന്നത്. സമ്മര്‍ ക്യാമ്പിലൂടെ നേടിയ അറിവുകള്‍ ശരിയായവിധം ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് പദ്ധതി പൂര്‍ണമായും അര്‍ഥപൂര്‍ണമാകുന്നതെന്നും മുഖ്യമന്ത്രി കേഡറ്റുകളെ ഓര്‍മ്മിപ്പിച്ചു. (more…)

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി

സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉത്തരവാദിത്തബോധവും സഹജീവിസ്നേഹവും പൗരബോധവുമുള്ളവരാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് ആവിഷ്കരിച്ചത്. തുടക്കം കുറിച്ച 2010 മുതല്‍ ഇതുവരേക്കായി എഴുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ രണ്ടുവര്‍ഷം നീളുന്ന SPC പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നതില്‍നിന്നുതന്നെ ഈ പദ്ധതി എത്രത്തോളം സ്വീകാര്യമായി മാറിക്കഴിഞ്ഞിട്ടുണ്ട് എന്നത് തെളിയുന്നുണ്ട്. നിലവില്‍, സംസ്ഥാനത്തെ തെരെഞ്ഞെടുത്ത 526 വിദ്യാലയങ്ങളില്‍നിന്നും 41000 കുട്ടികള്‍ക്ക് SPCയുടെ ഭാഗമായി പരിശീലനം ലഭിച്ചുവരുന്നു. ഇത് ഇനിയും ഉയരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ സ്വഭാവം രൂപീകരിക്കുന്നതിലും അവരില്‍ സാമൂഹികപ്രതിബദ്ധത വളര്‍ത്തുന്നതിലും അവരുടെ നേതൃപാടവം വികസിപ്പിക്കുന്നതിലും വലിയ പങ്കുവഹിക്കുന്ന ഒന്നായി ഇത് മാറിയിട്ടുണ്ട്. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകളിലെ കേഡറ്റുകളുടെ ഉജ്വലവിജയം ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്. (more…)