Tag: supplyco

ഉത്‌സവകാല സര്‍ക്കാര്‍ വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരം

കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഒരുക്കുന്ന ഉത്‌സവകാല വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണക്കാലത്ത് ഇത്തരം വിപണികള്‍ മികച്ച ഇടപെടല്‍ നടത്തി. സര്‍ക്കാരിന് ജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായാണ് ഇത്തരം വിപണികള്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്തുമസ് പുതുവത്‌സര സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം എല്‍. എം. എസ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. (more…)

നിത്യോപയോഗ സാധനങ്ങളുടെ വിലകയറാതിരിക്കാന്‍ ശ്രദ്ധിക്കും

ക്രിസ്തുമസ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ക്രിസ്തുമസ് മെട്രോ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍കാലങ്ങളിലേതിനെക്കാള്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടെയാണ് സപ്ലൈകോ ഈ വര്‍ഷം ക്രിസ്തുമസ് മെട്രോ ഫെയറുകള്‍ ആരംഭിക്കുന്നത്. (more…)

വിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കരുത്

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ തുരങ്കം വയ്ക്കാന്‍ ആരും ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സപ്ലൈകോ ഓണം-ബക്രീദ് മെട്രോ ഫെയര്‍ 2017 ന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കുകയായിരുന്ന അദ്ദേഹം. പൊതുവിപണിയില്‍ വിലകുറയുമ്പോള്‍ അതില്‍ വിഷമം തോന്നുന്ന ചിലരുണ്ട്. അവരാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചില കേന്ദ്രങ്ങളില്‍ അലോചന ഉണ്ടെന്ന് അറിയുന്നു. അത് അവരുടെ മോശം സമയത്തുള്ള ആലോചനയാണ്. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ ഭവിഷ്യത്തുകൂടി അനുഭവിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (more…)

അരി വിതരണം ഉദ്ഘാടനം

സംസ്ഥാനത്തെ പൊതുവിപണിയിലെ അരിയുടെ വിലക്കയറ്റംമൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാന്‍ ഈ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിവരികയാണ്. നമ്മുടെ സംസ്ഥാനത്തെ അരിയുടെ ഉല്‍പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം മറ്റ് ഏതു സംസ്ഥാനത്തെക്കാളും അധികമാണ്.

ഭക്ഷ്യ കമ്മി നേരിടുന്ന ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന്‍റെ ഭക്ഷ്യ ഉപഭോഗം പ്രധാനമായും നിറവേറ്റിയത് കേന്ദ്രത്തില്‍ നിന്നുമുള്ള റേഷന്‍ വിഹിതമായിരുന്നു. 1966 മുതല്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സമ്പ്രദായം പൊതുവിതരണ രംഗത്ത് ഇന്ത്യയ്ക്കാകെ മാതൃകയായിരുന്നു. 1997ല്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ എപിഎല്‍, ബിപിഎല്‍ എന്ന് വേര്‍തിരിച്ച് റേഷന്‍ പരിമിതപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് 2013ല്‍ ശ്രീ. കെ വി തോമസ് കേന്ദ്ര ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്ന കാലയളവിലാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. അങ്ങനെ സാര്‍വ്വത്രിക റേഷന്‍ സമ്പ്രദായത്തില്‍നിന്ന് പരിമിതപ്പെടുത്തപ്പെട്ട പൊതുവിതരണ വ്യവസ്ഥയിലേക്കും അതില്‍നിന്ന് ദേശിയ ഭക്ഷ്യസുരക്ഷാ നിയമവ്യവസ്ഥയിലേയ്ക്കും നീങ്ങിയപ്പോള്‍ പ്രതിവര്‍ഷം കേരളത്തിനു ലഭിച്ചുവന്നിരുന്ന ധാന്യം 16.25 ലക്ഷം മെട്രിക് ടണ്‍ എന്നതില്‍നിന്ന് 14.25 മെട്രിക് ടണ്‍ ആയി കുറഞ്ഞു. നമ്മുടെ വിപണിയിലെ അരിയുടെ വിലവര്‍ധനവിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. (more…)

സപ്ലൈകോ ക്രിസ്മസ് ഫെയര്‍

വീണ്ടും ഒരു പുതുവത്സരത്തെക്കൂടി വരവേല്‍ക്കാന്‍ നമ്മള്‍ ഒരുങ്ങി കഴിഞ്ഞു. അതിനുമുന്നോടിയായി ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസും എത്തുന്നു. ആഘോഷവേളകള്‍ സന്തോഷകരമാകണമെങ്കില്‍ ജനങ്ങളുടെ വാങ്ങല്‍ശേഷിക്ക് അനുസൃതമായി അവശ്യസാധനങ്ങള്‍ വേണ്ടത്ര ലഭ്യമാവണം. അവശ്യസാധന ലഭ്യത ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുമ്പോള്‍ വിപണിയില്‍ വന്‍ശക്തികള്‍ പിടിമുറുക്കും. സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാവും. അമിത വിലയുണ്ടാവും. ഇതുമനസ്സിലാക്കികൊണ്ടാണ് ഓരോ ആഘോഷവേളയിലും സര്‍ക്കാര്‍ ശക്തമായ വിപണി ഇടപെടലിനു തയ്യാറാകുന്നത്. അത്തരത്തിലുള്ള ഒരിടപെടലിന്‍റെ ഉദ്ഘാടനമാണ് ഇന്നിവിടെ നടക്കുന്നത്.

സപ്ലൈകോയുടെ ആഭിമുഖ്യത്തിലാണ് ഈ ക്രിസ്തുമസ് പ്രത്യേക ചന്ത സംഘടിപ്പിച്ചിട്ടുള്ളത്. ഈ സ്ഥാപനത്തോട് ജനങ്ങള്‍ക്ക് ഹൃദയപരമായ ഒരടുപ്പമുണ്ട്. അനിയന്ത്രിതമായി വിപണിവില കുതിച്ചുയരുമ്പോഴൊക്കെ സപ്ലൈകോ ഇടപെടുമെന്ന് അവര്‍ (more…)