Tag: technology

കേരളത്തിലെ വികസനവെല്ലുവിളികള്‍ പരിഹരിക്കാന്‍ കെ-ഡിസ്‌ക് വഴിതെളിക്കണം

കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളത്തിലെ വികസനവെല്ലുവിളികള്‍ നേരിടാനുള്ള പരിഹാരങ്ങള്‍ കാണുന്നതില്‍ കെ-ഡിസ്‌കിന് പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ഉദ്ഘാടനം കനകക്കുന്നില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

ഇ-ഗവേണന്‍സ് അവാര്‍ഡുകളും വിതരണം ചെയ്തു

നൂതന ആശയാവിഷ്‌കാരത്തിനുള്ള അവാര്‍ഡുകളും ഇ-ഗവേണന്‍സ് അവാര്‍ഡുകളും വിതരണം ചെയ്തു വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാസേവനങ്ങളും വരുംവര്‍ഷങ്ങളില്‍ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് പൗരന്‍മാരിലെത്തിക്കും. 2015ലെ പൊതുസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡുകളും 2014-15ലെ സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡുകളും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവരുടേയും കൈയിലുള്ള മൊബൈല്‍ ഫോണ്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. വലിയതോതില്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവസരമാണ് ലഭ്യമാകുന്നത്. എന്നിരുന്നാലും, അടിസ്ഥാനപരമായ ഭരണനിര്‍വഹണ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. (more…)

200 Days

The Government have completed just 200 days in office. The decisions taken during this short period of time are not only innovative but also visionary.

The Government decisions have covered almost all important sectors including education, health, industry, IT, social security, agriculture, environment, youth, weaker sections and infrastructure. LDF Government have announced four mega missions which emphasis on people’s participatory approach to tackle issues concerning Housing, Environment and Agriculture, Health and Education. (more…)

സ്‌പേസ് സാങ്കേതികവിദ്യ പ്രകൃതിവിഭവ മാനേജ്‌മെന്റിനും വികസനത്തിനും നിര്‍ണായകം

കേരളത്തിനായുള്ള ഐ.എസ.്ആര്‍.ഒ ഭുവന്‍ ജിയോപോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഐ.എസ്.ആര്‍.ഒയും കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഏകദിന കേരള സ്റ്റേറ്റ് മീറ്റ്- 2016ന്റെ പ്രത്യേക സമ്മേളനത്തിലായിരുന്നു ഉദ്ഘാടനം.റിമോട്ട് സെന്‍സിംഗ്, ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സാങ്കേതികവിദ്യകള്‍ക്ക് പ്രകൃതിവിഭവ മാനേജ്‌മെന്റിന്റെയും ഭരണത്തിന്റെയും വികസനത്തിന്റെയും വിവിധ മേഖലകളിലും നിര്‍ണായകപങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്്‌പേസ് സാങ്കേതികവിദ്യ അപ്്‌ളിക്കേഷനുകള്‍ നിര്‍ണായകമാണ്. വരള്‍ച്ച നേരിടുന്ന സംസ്ഥാനത്തിന് ജലവിഭവ മാനേജ്‌മെന്റ് ആവശ്യമാണ്. കൂടാതെ ഫിഷറീസ്, കൃഷി, വനം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാന്‍ സ്‌പേസ് സാങ്കേതികവിദ്യകളുടെ സഹായം ഉപയോഗിക്കാം. സ്‌പേസ് ടെക്‌നോളജി അധിഷ്ഠിത അപ്‌ളിക്കേഷനുകളും ടൂളുകളും (more…)

IEDC Summit 2016

സംസ്ഥാനത്ത്‌ മികച്ച യുവസംരംഭകരെ വാർത്തെടുക്കുക എന്നതാണ്‌ കേരള സ്റ്റാർട്ടഅപ്പ് മിഷന് സർക്കാർ നല്കിയിട്ടുള്ള ദൗത്യം. അതിനായി വിവിധ പരിപാടികളും പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ച്‌ കേരള സ്റ്റാർട്ടഅപ്പ് മിഷനിലൂടെ നടപ്പാക്കി വരുന്നുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമെന്നു കരുതുന്നു. സ്ക്കൂൾതലത്തിൽ തന്നെ മികവും അഭിരുചിയുമുള്ളവരെ കണ്ടെത്തുന്നു. അവർക്ക് വിവിധ തലത്തിലുള്ള അവസരങ്ങൾ നൽകുന്നു. അങ്ങനെ സംരംഭകരാകാൻ പൂർണ പിന്തുണ നൽകുന്നു. യുവസംരംഭകത്വ വികസന പരിപാടിയിൽ കോളേജ്‌ തലത്തിലെ പദ്ധതിയാണ്‌ ബ്യൂട്ട്‌ ക്യാമ്പ്‌. കോളേജുകളിൽ സംരംഭകത്വ വികസന സെല്ലുകൾ രൂപീകരിക്കുക വഴി നിലനില്ക്കുൂന്ന ഒരു സംരംഭകത്വ ആവാസവ്യവസ്ഥ ഒരുക്കാൻ വിദ്യാര്ഥിര സമൂഹം നേരിട്ട്‌ ഇടപെടുക. ഇതാണ്‌ ബ്യൂട്ട്‌ ക്യാമ്പ്‌ പദ്ധതിയുടെ ലക്ഷ്യം. (more…)