സംസ്ഥാനത്തിന്റെ പൊതുവായ അഭിവൃദ്ധിക്കും വ്യാവസായിക നന്മയ്ക്കും തൊഴില്‍മേഖല ശക്തിപ്പെടുത്തുന്നതിനുമായി തൊഴിലാളി സമൂഹം സര്‍ക്കാരുമായി ഒന്നിച്ചു നീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)
Tag: trade union leader
നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും
നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഗവണ്മെന്റ് ആവുന്നതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ട്രേഡ് യൂണിയന് നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്കി. മണലിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ അണക്കെട്ടുകളില്‍നിന്ന് മണല്‍ ശേഖരിക്കാന്‍ കഴിയുമോയെന്ന് വീണ്ടും പരിശോധിക്കും. നേരത്തെ ഇത്തരത്തില്‍ നടത്തിയ ശ്രമം വേണ്ടത്ര വിജയിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മണല്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളൊന്നും തടസ്സം നില്ക്കുന്നില്ല. നിയമപരമായി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന ക്വാറികളെല്ലാം തന്നെ പ്രവര്‍ത്തിപ്പിക്കണം എന്നു തീരുമാനിച്ചിട്ടുണ്ട്. തൊഴില്‍മേഖലകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ട്രേഡ് യൂണിയന് പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൈത്തറി റിബേറ്റ് കുടിശ്ശിക കൊടുത്തുതീര്‍ക്കും. എട്ടാം തരം വരെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി യൂണിഫോം കൊടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം എല്‍.പി. വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ യൂണിഫോം കൊടുക്കാന്‍ കഴിയൂ. (more…)
മുഖ്യമന്ത്രി അനുശോചിച്ചു
സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പിയുമായ പി. വിശ്വംഭരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്താണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. തിരു-കൊച്ചി നിയമസഭാംഗം, കേരള നിയമസഭാംഗം, പാര്‍ലമന്റംഗം എന്നീ നിലകളില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.
അടിയന്തിരാവസ്ഥയ്ക്കെതിരായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹം മികച്ച ട്രേഡ് യൂണിയന് നേതാവ്, പത്രപ്രവര്ത്തകന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. പി. വിശ്വംഭരന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കളോടൊപ്പം ദുഃഖം പങ്കിടുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.