Tag: Trivandrum

ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ട മുന്നൊരുക്ക നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കടുത്ത വേനല്‍ക്കാലമായതിനാല്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ വാട്ടര്‍ അതോറിറ്റി ജാഗ്രതയോടെ നിര്‍വഹിക്കണം. പൊങ്കാല മാര്‍ച്ച് പതിനൊന്നിനാണെങ്കിലും മാര്‍ച്ച് മൂന്നിന് ഉത്സവം ആരംഭിക്കുമെന്നതിനാല്‍ ഈ മാസം 28നകം പൊതുമരാമത്ത് പണികളും മറ്റും പൂര്‍ത്തിയാക്കണം. ദേവസ്വം മന്ത്രി ക്ഷേത്ര ട്രസ്റ്റുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. കളക്ടറും മേയറും ട്രസ്റ്റ് ചെയര്‍മാനും സംയുക്തമായി കാര്യങ്ങള്‍ ആലോചിച്ച് പൊങ്കാലയില്‍ പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ളവിതരണത്തിന് 29 ടാങ്കറുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ആയിരം ജീവനക്കാര്‍ക്കു പുറമേ രണ്ടായിരം ജീവനക്കാരെക്കൂടി നിയോഗിക്കുമെന്നും മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. നാല് ആംബുലന്‍സ് സര്‍വീസുകള്‍ നടത്തും. 31 വാര്‍ഡുകളില്‍ മരാമത്തു ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും മേയര്‍ പറഞ്ഞു. (more…)

സര്‍ക്കാര്‍ വനിതാ കോളേജിന് പുതിയ ലൈബ്രറി മന്ദിരം

വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജില്‍ നിര്‍മ്മിച്ച ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം ജനുവരി 23 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് കോടി രൂപ ധനസഹായത്താല്‍ ആര്‍കിടെക്റ്റ് ശങ്കറിന്റെ നേതൃത്വത്തിലുളള ഹാബിറ്റാറ്റ് ഗ്രൂപ്പാണ് ലൈബ്രറി മന്ദിരം പണിതത്. നാലു നിലകളിലാണ് കെട്ടിടം. താഴത്തെ നിലയില്‍ ജനറല്‍ റീഡിംഗ് വിഭാഗം, പീരിയോഡിക്കല്‍ വിഭാഗം, കമ്പ്യൂട്ടര്‍വത്കൃത പുസ്തക വിതരണ കൗണ്ടര്‍, റഫറന്‍സ് ഗ്രന്ഥങ്ങള്‍ എന്നിവയാണ്. (more…)

മെഡിക്കല്‍ കോളേജ് സ്കൈവാക്ക് ഉദ്ഘാടനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തോടെ പണികഴിപ്പിച്ച ഇരുനില ആകാശ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 65 വര്‍ഷം പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ കോളേജിന്‍റെ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍റെ സഹായത്തോടെ ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. തിരക്കേറിയ റോഡിലൂടെ വീല്‍ചെയറിലും സ്ട്രക്ചറിലും അത്യാസന്നനിലയിലുള്ള രോഗികളെ കൊണ്ടുപോകുന്നത് ഈ ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒഴിവാക്കാനാകും എന്നത് ഏറെ സന്തോഷകരമാണ്. (more…)

ആകാശ ഇടനാഴി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ.പി. ടിക്കറ്റിനു വേണ്ടി ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥപരിഹരിക്കാന്‍ ഓണ്‍ലൈന്‍ വഴി ഒ.പി. ടിക്കറ്റ് നല്‍കുന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. (more…)

സ്മാർട് സിറ്റി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം നഗരത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. (more…)

Letter to the President of India

Respected Rashtrapatiji,

It is with immense happiness that I invite you to inaugurate the 77th Session of Indian History Congress, which is slated to be hosted by both the Kerala Government and University of Kerala, during the last week of December 2016 (more…)