കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരട് നയത്തിലെ റബ്ബര്‍ ക്ലസ്റ്ററില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണുര്‍ ജില്ലകളെയും വാഴപ്പഴം ക്ലസ്റ്ററില്‍ തൃശ്ശുര്‍, വയനാട്, തിരുവനന്തപുരം ജില്ലകളെയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. (more…)
Tag: vigilance and anti corruption bureau
സ്കൂള്‍ കലോത്സവങ്ങളിലെ അപ്പീലുകള്‍ നീതിപൂർവ്വം തീര്‍പ്പാക്കണം
സ്കൂള്‍ കലോത്സവങ്ങളിലെ അപ്പീലുകള്‍ നീതിപൂര്‍വ്വകമായി തീര്‍പ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. കലോത്സവവേദികളിലെ ഒത്തുകളികളും കയ്യാങ്കളി ഇല്ലാതാക്കാന്‍ ഫലവത്തായ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും നടപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പു മന്ത്രിക്കും നിര്‍ദ്ദേശം നല്കി.
ജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പും വിധിനിര്‍ണ്ണയവുമെല്ലാം നിരീക്ഷിക്കാന്‍ വിജിലന്‍സ് വകുപ്പ് ഡയറക്ടറോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്കൂള്‍ കലോത്സവവേദികളില്‍ തഴയപ്പെട്ട നര്‍ത്തകി മുഖ്യമന്ത്രിക്ക് എഴുതിയ കത്താണ് ഈ ഉത്തരവുകള്‍ നല്കുവാന് പ്രേരണയായത്. കത്ത് ലഭിച്ച മുഖ്യമന്ത്രി കുട്ടിയെ നേരില്‍ കാണാന്‍ ക്ഷണിക്കുകയും ചെയ്തു.
(more…)
ഭരണസിരാകേന്ദ്രത്തിന്റെ പ്രധാനികള്‍ സമരരൂപം സ്വീകരിക്കരുത്
സംസ്ഥാനത്ത് കൂട്ട അവധിയെടുത്തുള്ള ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരരൂപത്തെ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണസിരാകേന്ദ്രത്തിന്റെ പ്രധാനികള്‍തന്നെ സമരരൂപം സ്വീകരിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇക്കാര്യം തന്നെ കണ്ട് സംസാരിക്കാനെത്തിയ ഐ.എ.എസ്. ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാനോ സ്വാധീനിക്കാനോ സര്‍ക്കാര്‍ ശ്രമിക്കില്ല. അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായി നടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. (more…)
മന്ത്രിസഭാ തീരുമാനങ്ങള്‍ 14/12/2016
1. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അഡ്വ. എം. രാജഗോപാലന്‍ നായര്‍ ചെയര്‍പേഴ്സണും, ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥ് എന്നിവര്‍ അംഗങ്ങളുമായിരിക്കും.
2. ഐ.ഐ.റ്റി. പാലക്കാട് സ്ഥാപിക്കുന്നതിനായി പാലക്കാട് താലൂക്ക് പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ 70.02 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറും.
3. മട്ടാഞ്ചേരിയില്‍ ബി.ഒ.റ്റി. പാലത്തിന്റെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഗാമണ്‍ ഇന്ത്യ കമ്പനിക്ക് നഷ്ടപരിഹാര തുകയായി 16.23 കോടി രൂപ പൂര്‍ണ്ണവും അന്തിമവുമായ തീര്‍പ്പായി (Full and Final Settlement) നല്കുവാന് തീരുമാനിച്ചു.
4. രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് കര്‍ഷകര്‍ സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് മേലുള്ള ജപ്തി നടപടികള്‍ക്ക് 2017 മെയ് 31 വരെ മോറൊട്ടോറിയം പ്രഖ്യാപിച്ചു. (more…)
അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം
അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനമായി ആചരിക്കുകയാണല്ലൊ ഡിസംബര്‍ 9. കേരളത്തിലെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഈ ദിനാചരണത്തിന്റെ ഭാഗമായി അഴിമതി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, Arising Kerala, Whistle Now എന്നീ രണ്ട് വിജിലന്‍സ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് സമാരംഭം കുറിയ്ക്കുകയുമാണ്. ഇതും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിനായി പ്രയത്നിച്ച വ്യക്തികള്‍ക്ക് സംസ്ഥാനതല ‘Whistle Blower Award’ ഏര്‍പ്പെടുത്തുന്നതുമെല്ലാം അഴിമതിക്കെതിരായി നാം നടത്തുന്ന അതിശക്തമായ പോരാട്ടത്തിന്റെ ഭാഗമായി വേണം കരുതാന്‍. (more…)
മന്ത്രിസഭാ തീരുമാനങ്ങൾ 04/10/2016
ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി ‘വിമുക്തി’
മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വിമുക്തി (കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്) എന്ന പേരില്‍ ഒരു പുതിയ പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചു. സ്റ്റുഡന്‍ഡ് പോലീസ് കേഡറ്റ്, സ്കൂള്‍-കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍, നാഷണല്‍ സര്‍വീ.സ് സ്കീം, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി- യുവജന- മഹിളാ സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. ലഹരിമുക്ത കേരളം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യുവജനങ്ങളേയും വിദ്യാര്‍ത്ഥികളെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപകമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. (more…)