Tag: Water Sanitation

പനിയും പകര്‍ച്ചവ്യാധികളും തടയല്‍

പനിയും മറ്റ് പകര്‍ച്ചവ്യാധികളും നിയന്ത്രണ വിധേയമാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണയും, സഹായവും തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. പകര്‍ച്ചപ്പനി തടയുന്നതിനും രോഗം നിയന്ത്രണ വിധേയമാക്കുന്നതിനും ജനങ്ങള്‍ ഒറ്റമനസ്സോടെ നീങ്ങേണ്ട സാഹചര്യമാണുള്ളത്. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കിടത്തി ചികിത്സക്ക് കൂടുതല്‍ സൗകര്യവും സജ്ജീകരണവും താല്‍ക്കാലികമായി ഉണ്ടാക്കണമെന്നും ആശുപത്രിയില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി സ്വകാര്യ ആശുപത്രികള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആശുപത്രികളുടെ പങ്കാളിത്തവും സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. (more…)

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളാകെ മുന്നിട്ടിറങ്ങണം

പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും സാമൂഹിക സാംസ്‌കാരികസന്നദ്ധ സംഘടനകളും ക്ലബ്ബുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പൊതുജന സഹകരണത്തോടെ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി വരികയാണ്. എന്നാല്‍ അതില്‍ പൂര്‍ണ്ണ വിജയം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യമാണ് പകര്‍ച്ചപ്പനി വ്യാപിക്കാന്‍ ഇടയാക്കുന്നത്. (more…)

തദ്ദേശസ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനത്തിന് നടപടി സ്വീകരിക്കണം

ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമായിരുന്നുവെങ്കിലും പലസ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തികരമായ ഇടപെടലുകള്‍ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ മികച്ച രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. മറ്റ് ചിലര്‍ ഒന്നും ചെയ്തില്ല. മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാലിന്യം നിറഞ്ഞ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട ജനപ്രതിനിധികള്‍ മാലിന്യകൂമ്പാരങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യനിര്‍മാര്‍ജനത്തില്‍ പൂര്‍ണപരാജയമാണെന്ന് പറയുന്നില്ല. പക്ഷേ നന്നായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവിന്റെ ശോഭ കെടുത്തുകയാണ് മറ്റുളളവര്‍. നാടിന്റെ മുക്കുംമൂലയും വൃത്തിയായിരിക്കുക പരമപ്രധാനമാണ്. അതിന് ജനപ്രതിനിധികളുടെ ഇടപെടലുകള്‍ അത്യാവശ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം ശുചിത്വവത്കരണമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

മന്ത്രിസഭ 60-ാം വാര്‍ഷികം അധ്യക്ഷ പ്രസംഗം

ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭ നിലവില്‍ വന്നതിന്‍റെ അറുപതാം വാര്‍ഷികമാണ് നാം ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ ആഘോഷിച്ചത്. 1956ല്‍ ഭാഷാടിസ്ഥാനത്തില്‍ ഒന്നായി ഐക്യകേരളം രൂപപ്പെട്ടു എന്നത് ഓരോ മലയാളിയുടെയും സ്വപ്നത്തിന്‍റെ സാഫല്യമായിരുന്നു. 57ല്‍ തെരഞ്ഞെടുപ്പിലൂടെ ഇ എം എസ് മന്ത്രിസഭ ഉണ്ടാകുന്നു. ആ മന്ത്രിസഭയാകട്ടെ ലോകചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെടും വിധം ബാലറ്റിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയതിന്‍റെ ആദ്യരാഷ്ട്രീയാനുഭവമായിരുന്നു.

കേവലം 28 മാസമേ ഇ എം എസ് മന്ത്രിസഭ അധികാരത്തിലിരുന്നുള്ളു. ചുരുങ്ങിയ ഘട്ടത്തിലേ നിലനിന്നുള്ളുവെങ്കിലെന്ത്. ആധുനിക കേരളത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള അടിത്തറ ഒരുക്കാന്‍ അതിനു കഴിഞ്ഞു. (more…)

Infrastructure Initiatives by Government of Kerala in Transportation Sector

As the New Year dawns in the state of Kerala, the government led by the Left Democratic Front is entering the eighth month of good governance. At this juncture of hope and happiness, a retrospective analysis of the targets met will uplift the spirit of the government as well as the people. The manifesto published prior to the election had assured the people of integrated development at every stratum of the society. Ever since the government had assumed office, due importance has been given to industrial and infrastructure development that could accelerate sustainable growth in the economy.

To mobilize funds and to acquire capital for the development of infrastructure facilities, the Kerala Infrastructure Investment Fund Board (KIIFB) has been restructured to act as the key Special Purpose Vehicle (SPV). (more…)