Tag: wayanad

സി. ഭാസ്കരന്‍ അനുസ്മരണം

സി.പി.ഐ. (എം) വയനാട് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുമ്പോഴായിരുന്നു സ. സി. ഭാസ്കരന്‍ നമ്മെ വിട്ടുപിരിയുന്നത്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കൂടിയായിരുന്നു ഭാസ്കരന്‍. വയനാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാക്കളിലൊരാളെയാണ് ഭാസ്ക്കരന്‍റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ജില്ലയില്‍ തൊഴിലാളി, യുവജന സംഘടനകള്‍ കെട്ടിപ്പടുക്കുന്നതില്‍ ഭാസ്കരന്‍ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്.

എരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ നിന്നാണ് സ. ആക്ടിങ് ജില്ലാ സെക്രട്ടറി പദവിയിലെത്തുന്നത്. 1982 മുതല്‍ 88 വരെ ബത്തേരി ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഭാസ്കരന്‍ മാനന്തവാടി, പുല്‍പ്പള്ളി ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. (more…)

വയനാട് വികസന സെമിനാര്‍

സി.പി.ഐ.(എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അര്‍ത്ഥവത്തായ ഒരു പരിപാടിക്ക് ഇന്നിവിടെ തുടക്കമാകുകയാണ്. ‘വയനാടിന്‍റെ കാര്‍ഷിക പ്രതിസന്ധിയും വികസന കാഴ്ചപ്പാടും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്.

മാനന്തവാടിയില്‍ ചേര്‍ന്ന കഴിഞ്ഞ പാര്‍ടി ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന്‍റെ തുടര്‍പ്രവര്‍ത്തനമെന്ന നിലയ്ക്കാണ് ഈ സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ജനങ്ങളുടെ ഭൗതിക പുരോഗതി ലക്ഷ്യമാക്കിയുള്ള ഒരു ബദല്‍ വികസന കാഴ്ചപ്പാട് രൂപീകരിക്കുക എന്നതാണ് ഈ സെമിനാര്‍ ലക്ഷ്യമിടുന്നത്. (more…)