തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീസഹായകേന്ദ്രം ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വൈ-ഫൈ സൗകര്യം, ട്രെയിന്‍ വിവരങ്ങള്‍ നല്കാന് ലെഡ് ഡിസ്പ്ളേ ബോര്‍ഡുകള്‍, സ്ത്രീകളുടെ നവീകരിച്ച കാത്തിരിപ്പുകേന്ദ്രം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍, എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ പണമടച്ച് ഉപയോഗിക്കാവുന്ന എയര്‍കണ്ടീഷന്‍ഡ് വെയിറ്റിംഗ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും നിര്‍വഹിച്ചു. (more…)
Tag: wifi
മന്ത്രിസഭാ തീരുമാനങ്ങൾ 29/10/2016
- പൊതുവിദ്യാഭ്യാസ മേഖലയിലെ 35 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന നിലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി ഡി.പി.ഐ. വഴി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
- കാസര്‍ഗോഡ് ജില്ലയിലെ എന്മകജെ, പരപ്പ, പുല്ലൂര്‍ വില്ലേജുകളിലെ ഭൂരഹിതരായ (more…)