Tag: women’s day

പെണ്‍ശക്തി വിളിച്ചോതി റെക്കോഡിലേക്ക്, ‘രക്ഷാ’ പ്രദര്‍ശനം വിസ്മയമാക്കി വിദ്യാര്‍ഥിനികള്‍

വനിതാദിനത്തില്‍ പെണ്‍കരുത്ത് വിളിച്ചോതി 6000 ഓളം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കരാട്ടെ പ്രദര്‍ശനം ഗിന്നസ് ലോക റെക്കോര്‍ഡിലേക്ക്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ‘രക്ഷാ’ കരാട്ടെ പരിശീലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കരാട്ടെ ഡിസ്‌പ്ലേയാണ് സ്ത്രീശാക്തീകരണത്തിന്റെ വിജയപ്രകടനമായി ചരിത്രം സൃഷ്ടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ‘രക്ഷാ’ കരാട്ടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ചരിത്രത്തില്‍ ഇടം നേടുന്ന പരിശീലനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീസുരക്ഷയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഇക്കാലത്ത് നമ്മുടെ സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ രാജ്യത്തിന് മാതൃക സൃഷ്ടിക്കാനായി. ഇതിന് നേതൃപരമായ പങ്ക് വഹിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നടപടി അഭിനന്ദനാര്‍ഹമാണ്. (more…)

സാര്‍വ്വദേശീയ വനിതാദിനം

‘മാറ്റത്തിനുവേണ്ടി ധീരതയോടെ’ എന്നതാണ് ഇത്തവണ സാര്‍വ്വദേശീയ വനിതാദിനത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യം. 1975ലാണല്ലോ മാര്‍ച്ച് 8 സാര്‍വ്വദേശീയ വനിതാദിനമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചത്. സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സ്ത്രീകള്‍ നടത്തിയ പോരാട്ടത്തെയാണ് മാര്‍ച്ച് 8 ഓര്‍മിപ്പിക്കുന്നത്. 1908ല്‍ തുണിവ്യവസായ
മേഖലയിലെ തൊഴിലാളികളായ സ്ത്രീകള്‍ മെച്ചപ്പെട്ട കൂലിക്കും വോട്ടവകാശത്തിനുംവേണ്ടി സമരം ചെയ്തു. അതിന്‍റെ സ്മരണാര്‍ത്ഥം അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി 1909 ഫെബ്രുവരി 28 വനിതാദിനമായി തീരുമാനിക്കുകയുണ്ടായി.

1910ല്‍ ലോകത്ത് ആദ്യമായി സാര്‍വ്വദേശീയ വനിതാസമ്മേളനം ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ചേര്‍ന്നു. അക്കാലത്ത് സോഷ്യലിസ്റ്റും പില്‍ക്കാലത്ത് കമ്യൂണിസ്റ്റുനേതാവുമായി മാറിയ ക്ലാരാസെത്കിന്‍ ആ സമ്മേളനത്തില്‍ സാര്‍വ്വദേശീയ വനിതാദിനമെന്ന ആശയം മുന്നോട്ടുവച്ചു. സ്ത്രീകള്‍ക്ക് തുല്യതയും വോട്ടവകാശവും എന്ന മുദ്രാവാക്യം ലോകവ്യാപകമായി ഏറ്റെടുക്കപ്പെട്ടു. ആസ്ട്രിയ, ഡെډാര്‍ക്ക്, ജര്‍മനി, സ്വിറ്റസര്‍ലന്‍റ് എന്നീ രാജ്യങ്ങള്‍ ഈ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് 1911ല്‍
വനിതാദിനം ആചരിക്കുകയും ചെയ്തു. 1913ല്‍ റഷ്യയില്‍ വനിതാദിനം ആചരിച്ചു. 1914 മുതല്‍ മാര്‍ച്ച് 8 വനിതാദിനമായി കൂടുതല്‍ രാജ്യങ്ങള്‍ ആചരിക്കാന്‍ തുടങ്ങി. 1917ലെ ഒക്ടോബര്‍ വിപ്ലവത്തെത്തുടര്‍ന്ന് സോവിയറ്റ് യൂണിയനില്‍ വനിതാദിനം ദേശീയ അവധിദിനമായി പ്രഖ്യാപിച്ചു. കഴിഞ്ഞ നാലുപതിറ്റാണ്ടായി ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ വിവിധ മുദ്രാവാക്യങ്ങളുമായി സാര്‍വ്വദേശീയദിനം ആചരിച്ചുവരുന്നു. ഓരോന്നും സ്ത്രീകളുടെ അവകാശവും വിമോചനവും ശാക്തീകരണവും ആയി ബന്ധപ്പെട്ടവയാണ്. (more…)